തൊഴില്‍ സാധ്യതകളുമായി മിയോട്ടിന്‍റെ പാരാ മെഡിക്കല്‍ കോഴ്സുകള്‍

WEBDUNIA|
PRO
സ്വാതന്ത്ര്യം നേടുമ്പോള്‍ ഇന്ത്യാക്കാരന്‍റെ ശരാശരി ആയുര്‍ദൈര്‍ഘ്യം 26.7 വയസ്സ് മാത്രമായിരുന്നു. എന്നാല്‍ ഇന്നത് 60 വയസിലെത്തി നില്‍ക്കുന്നു. ഇത് ആരോഗ്യമേഖലയില്‍ രാജ്യം നേടിയ പുരോഗതിയുടെ അളവുകോലായി കണക്കാക്കാമെങ്കിലും രാജ്യത്തെ രോഗബാധിതരുടെ എണ്ണവും ആവശ്യമായ ഡോക്ടര്‍മാരുടെ എണ്ണവും കണക്കിലെടുക്കുമ്പോള്‍ നാം ഇനിയും ഏറെ മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. വികസിത രാജ്യങ്ങളില്‍ ‘40000 ജനങ്ങള്‍ക്ക് ഒരു ഡോക്ടര്‍’ എന്ന നിലയില്‍ സേവനം ലഭ്യമാകുമ്പോള്‍ ഇന്ത്യയില്‍ അത് നാലു ലക്‍ഷം പേര്‍ക്ക് ഒരു ഡോക്ടര്‍ മാത്രമാണെന്ന് അറിയുമ്പോഴേ ഈ രംഗത്ത് നമ്മുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചുളള യഥാര്‍ത്ഥ ചിത്രം വ്യക്തമാവൂ.

ഓരോ വര്‍ഷവും ലക്‍ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ ബിരുദ കോഴ്സുകളുടെ പ്രവേശന പരീക്ഷ എഴുതുന്നുണ്ടെങ്കിലും ഇവരില്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമേ കോഴ്സിന് പ്രവേശനം ലഭിക്കാറുള്ളു. ഇവിടെയാണ് വിദ്യാര്‍ത്ഥികളുടെ കഴിവുകളെ അടിസ്ഥാനമാക്കിയുള്ള പരിശീലന പരിപാടി(സ്കില്‍‌സ് ബേസ്ഡ് ഗ്രാജുവേറ്റ് ട്രെയിനിംഗ് പ്രോഗ്രാം)യുടെ പ്രസക്തി.

ആരോഗ്യമേഖലയിലെ സങ്കേതിക മുന്നേറ്റത്തിന്‍റെ ഫലമായി ഇന്ന് ഏത് അതിസങ്കീര്‍ണ ശസ്ത്രക്രിയയും നമ്മുടെ ഡോക്ടര്‍മാര്‍ക്ക് അനായാസം നിര്‍വഹിക്കാനാവും. എന്നാല്‍ അത്യന്താധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ഇത്തരം ശസ്ത്രക്രിയകള്‍ക്ക് സാങ്കേതിക രംഗത്തെ ഒരുപാട് വിദഗ്ധരുടെ സേവനം ഒരേസമയം ആവശ്യമാണ്. ഇവിടെയാണ് പാരാ മെഡിക്കല്‍ പ്രഫഷണലുകളുടെ പ്രസക്തി. ഡോക്ടര്‍മാര്‍ക്ക് പകരക്കാരല്ലെങ്കിലും ഡോക്ടര്‍മാരുടെ ജോലി അനായാസവും ലളിതവും ആക്കുക വഴി ഇവര്‍ ചെയ്യുന്നതും ഡോക്ടര്‍മാരുടേതിന് തുല്യമായ സേവനമാണ്.
PRO


ശസ്ത്രക്രിയ സമയത്ത് കഴിവുറ്റ പാരാ മെഡിക്കല്‍ പ്രഫഷണലുകളുടേ സേവനം ഏതൊരു ഡോക്ടറെ സംബന്ധിച്ചിടത്തോളവും ഒരു അനുഗ്രഹം കൂടിയാണ്. കാരണം ഒരു പ്രധാന ശസ്ത്രക്രിയ നടക്കുമ്പോള്‍ ഡോക്ടര്‍ക്ക് പലകാര്യങ്ങളും ഒരേസമയം ശ്രദ്ധിക്കേണ്ടി വരും. ചെറിയൊരു അനാസ്ഥപോലും രോഗിയുടെ ജീവന്‍ അപകടത്തിലാക്കുമെന്നതിനാല്‍ കഴിവുറ്റ പാരാ മെഡിക്കല്‍ പ്രഫഷണലുകളുടെ സേവനം സമ്മര്‍ദ്ദവും ജോലിഭാരവും കുറയ്ക്കുന്നതിനും ശസ്ത്രക്രിയയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാനും ഡോക്ടര്‍മാരെ സഹായിക്കുന്നു.

ഈ സാഹചര്യത്തിലാണ് പന്ത്രണ്ടാം ക്ലാസ് പാസാ‍യവര്‍ക്ക് മുന്നില്‍ വലിയൊരു തൊഴില്‍‌സാധ്യത തുറന്നിട്ടുകൊണ്ട് ചെന്നൈ മിയോട്ട് ഹോസ്പിറ്റല്‍ നടത്തുന്ന പാരാമെഡിക്കല്‍ കോഴ്സുകളുടെ പ്രാധാന്യം. പ്രധാ‍നമായും മൂന്നു വര്‍ഷ കോഴ്സുകളാണ് ഈ മേഖലയില്‍ ഉള്ളത്. മനുഷ്യ ശരീരത്തിന്‍റെ അനാട്ടമിയും ഫിസിയോളജി, കോശങ്ങളിലെയും അവയവങ്ങളിലെയും പ്രതിപ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാമായിരിക്കും പ്രധാനമായും രാവിലെയുള്ള ക്ലാസുകളിലെ പഠനവിഷയം.

ഉച്ചയ്ക്ക് ശേഷമുള്ള സെഷനില്‍ വിദ്യാര്‍ത്ഥി തെരഞ്ഞെടുക്കുന്ന മേഖലയില്‍ വിദഗ്ധ പരിശീലനം നല്‍കുന്നു. മൂന്നു വര്‍ഷ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തമിഴ്നാട്ടിലെ എം ജി ആര്‍ സര്‍വകലാശാല നല്‍കുന്ന ബി എസ് സി ഡിഗ്രി(അലൈഡ് ഹെല്‍ത്ത് സയന്‍സ്) ലഭിക്കും.

അടുത്ത പേജില്‍: തൊഴില്‍‌സാധ്യതയുള്ള ഇത്തരം ചില കോഴ്സുകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :