ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിദേശ സ്‌കോളര്‍ഷിപ്പ് പദ്ധതി; അപേക്ഷിക്കാന്‍ മറക്കരുത്

സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.egrantz.kerala.gov.in എന്ന പോര്‍ട്ടല്‍ സന്ദര്‍ശിക്കുക

Scholarship
രേണുക വേണു| Last Modified ഞായര്‍, 15 സെപ്‌റ്റംബര്‍ 2024 (07:55 IST)
Scholarship

സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ ഉന്നത വിദ്യാഭ്യാസം നേടാന്‍ സാമ്പത്തിക സഹായം നല്‍കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം.

വിദേശ സര്‍വ്വകലാശാലകളില്‍ മെഡിസിന്‍, എഞ്ചിനീയറിങ്, പ്യുവര്‍ സയന്‍സ്, അഗ്രികള്‍ച്ചര്‍, മാനേജ്മെന്റ്, സോഷ്യല്‍ സയന്‍സ്, നിയമം എന്നിവയില്‍ വിദേശത്ത് ബിരുദാനന്തര ബിരുദ കോഴ്‌സുകളും പി.എച്ച്.ഡിയും ചെയ്യുന്നവര്‍ക്ക് 'ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ്' പദ്ധതി പ്രകാരം അപേക്ഷിക്കാം.

സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.egrantz.kerala.gov.in എന്ന പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :