സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂവിന് ഇനി സര്‍ക്കാര്‍ ചെലവില്‍ പറക്കാം

തിരുവനന്തപുരം| WEBDUNIA|
PRO
സംസ്ഥാന സര്‍ക്കാറിന് കീഴിലെ കേരള സിവില്‍ സര്‍വീസ് അക്കാദമിയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ പാസാകുന്നവര്‍ക്ക് ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ ഡല്‍ഹിക്ക് പറക്കാം.

സംസ്ഥാന സര്‍ക്കാറിന് കീഴിലെ കേരള സിവില്‍ സര്‍വീസ് അക്കാദമിയിലെ വിദ്യാര്‍ഥികള്‍ക്കാണ് ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ വിമാനയാത്രക്ക് അനുമതി നല്‍കി ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.

നേരത്തെ ട്രെയിനില്‍ തേര്‍ഡ് എസി ടിക്കറ്റാണ് അനുവദിച്ചിരുന്നത്. പരമാവധി 20,000 രൂപയായിരിക്കും അനുവദിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :