സോളാര്‍ കേസ്: സര്‍ക്കാരിന് സിറ്റിംഗ് ജഡ്ജിയെ കിട്ടില്ല!

കൊച്ചി| WEBDUNIA|
PRO
സോളാര്‍ തട്ടിപ്പു കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയുടെ സേവനം സംസ്ഥാന സര്‍ക്കാരിന് ലഭിക്കില്ലെന്ന് റിപ്പോര്‍ട്ട്. ചീഫ് ജസ്റ്റീസ് മഞ്ജുള ചെലൂര്‍ അധ്യക്ഷയായ അഞ്ചംഗ അഡ്മിനിസ്ട്രേഷന്‍ കമ്മിറ്റിയുടേതാണ് തീരുമാനം.

കേരളഹൈക്കോടതിയില്‍ നിന്നും ഫാക്സ് മുഖേനയാണ് ഈ വിവരം സെക്രട്ടറിയേറ്റിലേക്ക് അറിയിച്ചത്. നിലവില്‍ ജഡ്ജുമാരുടെ കുറവ് ഹൈക്കോടതിയിലുണ്ടെന്നും എട്ടോളം ജഡ്ജമാരുടെ കുറവുണ്ടെന്നതിനാലാണ് ജഡ്ജിയെ വിട്ടുകൊടുക്കാത്തതെന്നിലാണ് സൂചന.

ഇടതുമുന്നണി ടത്തിയ സെക്രട്ടറിയേറ്റ് ഉപരോധം അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തിനായി ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെ വിട്ടുകിട്ടണമെന്ന ആവശ്യമുന്നയിച്ച് സര്‍ക്കാര്‍ ഹൈക്കോടതി രജിസ്ട്രാറിന് കത്ത് നല്‍കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :