തൃക്കാക്കര വാമന മൂര്‍ത്തി ക്ഷേത്രം

ജേതാവും പരാജിതനും (വാമനനും മഹാബലിയും) ഒരേ പോലെ ആരാധിക്കപ്പടുന്ന സ്ഥലം തൃക്കാക്കരയില്‍ മാത്രം.

T SASI MOHAN|
ചരിത്രം

4500 വര്‍ഷത്തെ പഴക്കമുള്ള തൃക്കാക്കര ക്ഷേത്രം പന്ത്രണ്ടാം നൂറ്റാണ്ടുവരെ വളരെ പ്രശസ്തമായിരുന്നു. എന്നാല്‍ "പെരുമാക്കന്മാ'രുടെ ശക്തി ക്ഷയത്തോടെ തൃക്കാക്കരയുടെ പ്രതാപവും നശിക്കുകയായിരുന്നു.

പതിനഞ്ചാം നൂറ്റാണ്ടില്‍ നശിച്ചുപോയ ക്ഷേത്രത്തെ 1910 ല്‍ ശ്രീമൂലം തിരുനാള്‍ പുനര്‍നിര്‍മ്മിച്ചു. 1948 ല്‍ ശുദ്ധികലശവും നടത്തി. അതിനുശേഷം ക്ഷേത്രം പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുകയാണുണ്ടായത്.

ബ്രാഹ്മണന്‍റെ ശാപം

തൃക്കാക്കര ക്ഷേത്രത്തിന്‍റെ ഐശ്വര്യം കെട്ടുപോയതിനു കാരണം ഒരു ബ്രാഹ്മണ ബാലന്‍റെ ശാപം മൂലമാണെന്ന് കഥയുണ്ട്.

ഓണാഘോഷത്തിന് എല്ലാ കുടുംബങ്ങളില്‍ നിന്നും ഒരാളെങ്കിലും ക്ഷേത്രത്തില്‍ എത്തണമെന്നായിരുന്നു അന്നത്തെ നിയമം.ഒരു കൊല്ലം ഇങ്ങനെ എത്താന്‍ കഴിയാതിരുമമേ ഒരാള്‍ പ്രായശ്ഛിത്തമായി ഒരു "സ്വര്‍ണ്ണകദളിക്കുല' കാഴ്ചവയ്ക്കാന്‍ തീരുമാനിച്ചു.

അതിരാവിലെ ക്ഷേത്രത്തിലെത്തിയ ഭക്തന്‍ സ്വര്‍ണ്ണക്കുല മുഖമണ്ഡപത്തില്‍ വച്ചിട്ട് "ദാനോദകപ്പൊയ്ക'യില്‍ കുളിക്കാന്‍ പോയി. തിരിച്ചു വപ്പോള്‍ സ്വര്‍ണ്ണക്കുല കാണാനില്ല.

മണ്ഡപത്തിന്‍ ജപിച്ചുകൊണ്ടിരുന്ന ഒരു ബ്രാഹ്മണ ബാലനാണ് മോഷ്ടാവ് എന്ന് കരുതി നേര്‍ച്ചക്കാരനും ക്ഷേത്രഭാരവാഹികളും ചേര്‍ന്ന് അവനെ മര്‍ദ്ദിച്ച് അവശനാക്കി.

അപമാന ഭാരത്താല്‍ ദുഃഖിതനായ ബാലന്‍ തന്നെ രക്ഷിക്കാത്ത തൃക്കാക്കരയപ്പനെ ശപിച്ചു. എന്നിട്ട് അമ്പലമുറ്റത്തെ ആല്‍മരത്തില്‍ തൂങ്ങിമരിച്ചു.അങ്ങനെ ക്ഷേത്രത്തിന്‍റെ പ്രതാപവും ഐശ്വര്യവും നശിച്ചു എന്നാണ് സങ്കല്‍പം.

ശാപമോക്ഷം

ഇല്ലിവാതിലും കൊള്ളിവിളക്കും പഴുക്ക പ്ളാവിലയില്‍ നിവേദ്യവുമായി അനേക വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ശാപമോഷമാകുമെന്ന് ബാലന്‍ പറഞ്ഞിരുന്നത്രേ.

ക്രമേണ ക്ഷേത്രം ഇടിഞ്ഞുപൊളിഞ്ഞു. ബാലന്‍റെ ശാപം പോലെ നടയ്ക്കല്‍ ഇല്ലികെട്ടി കൊള്ളിത്തി കൊണ്ട് വിളക്ക് കത്തിക്കയും, നിവൃത്തിയില്ലാതെ പ്ളാവിലയില്‍ നൈവേദ്യവും നടത്തേണ്ടിയും വന്നുവത്രേ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :