തൊഴിലുമായി ബന്ധപ്പെട്ട അലച്ചില്‍ ശരീരത്തിന്റെ ആരോഗ്യത്തെ ബാധിച്ചേക്കും. വിദേശത്തു നിന്ന് ധാരാളം സഹായം ലഭിക്കാന്‍ അവസരമുണ്ടാകും. അയല്‍ക്കാരുമായോ സുഹൃത്തുക്കളുമായോ വ്യക്തപരമായ രഹസ്യങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കുന്നത് ഉത്തമം. സഹോദരസഹോദരീ സഹായം ലഭ്യമാകും. കൂട്ടുവ്യാപാരത്തിലെ പങ്കാളിയുമായി ഒത്തുപോവുക നന്ന്.
ആരോഗ്യനില പൊതുവേ മെച്ചമായിരിക്കും. വിവാഹം സംബന്ധിച്ച കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. അപ്രതീക്ഷിതമായ ധനാഗമനത്തിന് സാധ്യത. വിദേശ യാത്രയ്ക്ക് സാഹചര്യമുണ്ടാകും. ആത്മീയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ധാരാളം യാത്ര ചെയ്യാന്‍ അവസരം കൈവരും.
സര്‍ക്കാര്‍ നടപടികളില്‍ പുരോഗതിക്ക് സാധ്യത. സാമൂഹ്യരംഗത്ത് ശോഭിക്കും. മോഷണശ്രമം നടക്കും. കുടുംബത്തില്‍ അഭിപ്രായഭിന്നതകളുണ്ടാകും. പുതിയ സ്ഥാനമാനങ്ങളുണ്ടാകും. ഉദരരോഗമുണ്ടാകും. വ്യവസായം മെച്ചപ്പെടും. പ്രേമ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കും.