11-11-11: കാശ് വാരാന്‍ നല്ല ദിനം?

WEBDUNIA|
PRO
PRO
നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അപൂര്‍വ നിമിഷമാണ് വെള്ളിയാഴ്ച പിറക്കുന്നത്. 11-11-11 എന്ന തീയതി. രാവിലെ 11 മണി 11 മിനിറ്റ് 11 സെക്കന്റ് ആകുമ്പോള്‍ ലോകമെങ്ങും ആഘോഷങ്ങള്‍ അലയടിക്കും.

ആയിരക്കണക്കിന് ആളുകളാണ് ഈ ദിനത്തില്‍ വിവാഹിതരാകാന്‍ ഒരുങ്ങുന്നത്. വിവാഹം മാത്രമല്ല, 11-11-11 കുഞ്ഞ് പിറക്കാന്‍ ഏറ്റവും നല്ല ദിനമാണെന്ന വിശ്വാസവും പ്രചരിക്കുന്നുണ്ട്. ഈ ദിവസം സിസേറിയന്‍ നടത്താന്‍ ഗര്‍ഭിണികള്‍ ഡോക്ടര്‍മാര്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുകയാണ്. അഭിഷേക്-ഐശ്വര്യ ദമ്പതികളുടെ കുഞ്ഞും ഭാഗ്യദിനത്തിലായിരിക്കും പിറക്കുക എന്നും ശ്രുതികളുണ്ട്.

ചൈനീസ് ഫെങ് ഷൂയി പ്രകാരം കാശുണ്ടാക്കാന്‍ ഏറ്റവും നല്ല ദിനമാണത്രേ ഇത്. ഇത്തരം ഇമെയിലുകള്‍ ലോകമെങ്ങും പ്രചരിക്കുകയാണ്. ലോട്ടറിയെടുക്കാനും സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഹരിശ്രീ കുറിക്കാനും തയ്യാറെടുത്തിരിക്കുകയാണ് പലരും. ചൂതാട്ടക്കാര്‍ക്കും നല്ല ദിനമാണത്രേ. ഇതിന്റെ ഭാഗമായി ലാസ് വെഗാസിലും മറ്റുമുള്ള കാസിനോകളില്‍ ചൂതാട്ടക്കാര്‍ക്കായി പ്രത്യേക പാക്കേജുകള്‍ വരെ ഒരുക്കിയിട്ടുണ്ട്.

11-നെ മാസ്റ്റര്‍ നമ്പര്‍ ആയാണ് സംഖ്യാശാസ്ത്രം കണക്കാക്കുന്നത്. അന്നേ ദിവസം സഹാജാവബോധം ഉണ്ടാക്കുകയും സ്വയം വിലയിരുത്തുകയും വേണം എന്നാണ് നിരീക്ഷണം. ജീവിതത്തില്‍ വിജയം വരിക്കാന്‍ ആത്മപരിശോധനയും സ്വയം വിലയിരുത്തലും അനിവാര്യമാണല്ലോ.

11-11-11 എന്ന ദിനം മൂലം സംഭവബഹുലമായ മാറ്റമൊന്നും ഭൂമിയില്‍ ഉണ്ടാവാന്‍ പോകുന്നില്ലെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. എന്നാല്‍ കൊച്ചുകൊച്ചു നല്ല മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :