Widgets Magazine
Widgets Magazine

ജനനസംഖ്യ ഒന്ന് ആണോ? എങ്കില്‍ കോളടിച്ചു!

ചൊവ്വ, 22 സെപ്‌റ്റംബര്‍ 2015 (17:20 IST)

Widgets Magazine
ജനനസംഖ്യ, ഒന്ന്, ഫലം, ഗുണം, സ്വഭാവം

നിങ്ങളുടെ ജനന തീയതി ഒന്ന് (1), പത്ത് (10), പത്തൊമ്പത് (19), ഇരുപത്തിയെട്ട് (28) എന്നിവയില്‍ ഒന്നാണെങ്കില്‍ ഒന്ന് (1) ആയിരിക്കും. ഒന്നിനെ ആദിത്യന്റെ പ്രതീകമായാണ് കണക്കാക്കുന്നത്. 
 
ജനനസംഖ്യ ഒന്ന് ആയിരിക്കുന്നവര്‍ സംഖ്യയുടെ സ്ഥാനം പോലെ എല്ലായിടത്തും നേതൃസ്ഥാനം വഹിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഇവരെത്തേടി നേതൃപദവികള്‍ എത്തുകയും ചെയ്യും.
 
എന്തു കാര്യവും തുറന്ന് പറയാന്‍ ധൈര്യം കാണിക്കുന്ന ഇക്കൂട്ടര്‍ ആരുടെയും പ്രീതിക്കായി തലകുനിക്കാന്‍ ഇഷ്ടപ്പെടില്ല. അതേസമയം, ശത്രുക്കളെ പോലും സ്വന്തം ഇംഗിതത്തിന് അനുസരിച്ച് മാറ്റിയെടുക്കാനും ഇവര്‍ക്ക് കഴിയും. 
 
ബുദ്ധികൂര്‍മ്മതയുള്ള ഇവര്‍ പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാന്‍ അപാരമായ കഴിവ് പ്രകടിപ്പിക്കും. ഇറങ്ങിത്തിരിക്കുന്ന കാര്യങ്ങള്‍ വിജയമാകാതെ വിശ്രമത്തിനു പോലും ഇവര്‍ക്ക് താല്‍പ്പര്യമുണ്ടാവില്ല. എന്നാല്‍, സുഖ സൌകര്യങ്ങളാണ് ഇവരുടെ ദൌര്‍ബല്യം. ഇതിനായി കൈയയച്ച് ചെലവഴിക്കാന്‍ ഇവര്‍ക്ക് ഒരു മടിയും കാണില്ല.
 
ഈ ഗുണങ്ങള്‍ ജനനസംഖ്യ ഒന്നും സൂര്യന്റെ സ്വക്ഷേത്രത്തിലും (ചിങ്ങം രാശി: ജൂലൈ 21 - ഓഗസ്റ്റ് 20) സൂര്യന്റെ ഉച്ച രാശിയിലും (മാര്‍ച്ച് 21 - ഏപ്രില്‍ 20) പിറന്നവര്‍ക്ക് മാത്രമേ പൂര്‍ണമായും ലഭിക്കുകയുള്ളൂ. നീചരാശിയില്‍ പിറക്കുന്നവര്‍ക്ക് ഈ ഗുണം പ്രകടമായിരിക്കണമെന്നില്ല.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ജ്യോതിഷം

news

നിങ്ങള്‍ ബഹുനില വീട് വയ്ക്കാനൊരുങ്ങുകയാണോ?

വീട് സ്നേഹത്തിന്‍റെയും പരസ്പര ധാരണയുടെയും ഒരു കൊട്ടാരമാക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്? ...

news

വീടുണ്ടാക്കുന്നതിന് മുമ്പ് ദേ, ഇതൊന്നു വായിച്ചേ... !

കിടക്ക സജ്ജീകരിക്കുന്നതിലും അല്‍പ്പം ശ്രദ്ധ നല്‍കാം. കിടക്ക ഒരിക്കലും ബീമിന് കീഴില്‍ ...

news

ഭാഗ്യം നല്‍കുന്ന സ്വസ്തിക

സ്വേച്ഛാധിപതിയായിരുന്ന ഹിറ്റ്‌ലര്‍ തന്‍റെ കൊടിയടയാളമായി ഉപയോഗിച്ചതിനാല്‍ ഏറെ ...

news

നിങ്ങളുടെ സ്വീകരണമുറി എങ്ങനെ?

അതിഥികള്‍ ആദ്യം എത്തുന്ന സ്ഥലം എന്ന നിലയ്ക്ക് സ്വീകരണ മുറിക്ക് പ്രധാന്യം ഏറെയാണ്. ബാഹ്യ ...

Widgets Magazine Widgets Magazine