ചിക്കന്‍ സൂപ്പ്‌

WEBDUNIA| Last Modified ചൊവ്വ, 29 ജൂണ്‍ 2010 (17:08 IST)
ചിക്കന്‍ സൂപ്പ്... ആരോഗ്യത്തിന് ചിക്കന്‍ സൂപ്പ് കഴിഞ്ഞേ മറ്റെന്തെങ്കിലുമുള്ളു. ഒന്നു പരീക്ഷിച്ചോളൂ.

ചേര്‍ക്കേണ്ട ഇനങ്ങള്‍

ചിക്കന്‍ എല്ലുനീക്കിയത് - 250 ഗ്രാം
ഉള്ളി - 150 ഗ്രാം
മസാല - 2.5 സ്പൂണ്‍
കുരുമുളക്പൊടി - പാകത്തിന്‌
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
ജീരകം - അര ടീസ്പൂണ്‍

പാകം ചെയ്യേണ്ട വിധം

ചിക്കന്‍ കഷണങ്ങള്‍ കഴുകി പാത്രത്തിലിട്ട്‌ 6 കപ്പ്‌ വെള്ളം ഒഴിച്ച്‌ വേവിക്കുക. തിളയ്ക്കുമ്പോള്‍ ഉള്ളി തൊലിച്ചതും മസാലപ്പൊടി, കുരുമുളക്പൊടി, മഞ്ഞള്‍പ്പൊടി, ജീരകം എന്നിവ ഇട്ട്‌ തിളപ്പിക്കണം. 6 കപ്പ്‌ വെള്ളം വറ്റിച്ച്‌ 2 കപ്പാക്കി അരിച്ച്‌ എടുത്ത്‌ ഉപയോഗിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :