എഗ്ഗ്-പൊട്ടറ്റോ റോസ്റ്റ്

WEBDUNIA| Last Modified ബുധന്‍, 30 ജൂണ്‍ 2010 (15:16 IST)
രാവിലെ ചപ്പാത്തിയോടൊപ്പം എഗ്ഗ്-പൊട്ടറ്റോ റോസ്റ്റ്. നല്ല പൊരുത്തം. ഒന്നു പരീക്ഷിച്ചു നോക്കൂ.

ചേര്‍ക്കേണ്ട ഇനങ്ങള്‍

മുട്ട - 4 എണ്ണം
മുളകുപൊടി - 1 ടീസ്പൂണ്‍
കാപ്സിക്കം - 1
കിഴങ്ങ് പുഴുങ്ങിപ്പൊടിച്ചത് - 1
വെളുത്തുള്ളി - 6 എണ്ണം
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
ഗരം മസാല - 1/2 ടീസ്പൂണ്‍
കടുക്, കറിവേപ്പില - ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന്
ഉപ്പ് - പാകത്തിന്

പാകം ചെയ്യേണ്ട വിധം

മുട്ട പുഴുങ്ങി തോടുകളഞ്ഞു വയ്ക്കണം. വെളുത്തുള്ളി അരച്ച് മറ്റു പൊടികളും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് കുഴയ്ക്കണം. അല്‍പ്പം എണ്ണയൊഴിച്ച് ചെറുതീയില്‍ വഴറ്റുക. കിഴങ്ങ് പൊടിച്ചതും കൂടി വഴറ്റുക. അല്‍പ്പം വെള്ളം ചേര്‍ത്ത് കാപ്സിക്കം വേവിക്കുക. നല്ലവണ്ണം വഴന്നു കഴിയുമ്പോള്‍ കടുകുവറുത്ത് മുട്ട ചേര്‍ത്ത് ഇളക്കി എടുക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :