കുടമ്പുളിയിട്ട മീന്‍ കറി പാകം ചെയ്യുന്നത് എങ്ങനെയെന്ന് കാണാം

Last Updated: തിങ്കള്‍, 4 മെയ് 2015 (17:35 IST)
മീന്‍ കറി മലയാളികള്‍ക്ക് ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണ്. സ്വാദേറിയ മീന്‍ കറി പാകം ചെയ്യുന്നതെങ്ങെനെയെന്ന് കാണാം..

ചേര്‍ക്കേണ്ടവ:

മീന്‍ കഷണങ്ങളാക്കിയത്‌ അര കിലോ
മുളക് എണ്ണയില്‍ വറുത്ത് പൊടിച്ചത് 3 ടീസ്പൂണ്‍
മല്ലിപ്പൊടി 1/2 ടീസ്പൂണ്‍
കടുക് ചെറിയ അളവ്
ഇഞ്ചി ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി 6 അല്ലി
കുടമ്പുളി 2 അല്ലി
വെളിച്ചെണ്ണ ഒരു ടേബിള്‍ സ്പൂണ്‍
കറിവേപ്പില 2 ഇതള്‍

ഉണ്ടാക്കുന്ന വിധം:

ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍ അല്‍പ്പം കടുക് ഇട്ട് പൊട്ടിയ ശേഷം കുനുകുനെയരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി എന്നീ ചേരുവകള്‍ നല്ലതുപോലെ മൂപ്പിക്കുക. ഇതില്‍ കറിവേപ്പില ഇട്ട് ഇളക്കി മുളകും മല്ലിയും കൂടി ഇട്ട് ഇളക്കുക. ഈ മിശ്രിതത്തില്‍ ആവശ്യത്തിനു വെള്ളം ചേര്‍ത്ത് മീന്‍ കഷ്ണങ്ങള്‍ കൂടി ഇട്ടു വേവിക്കുക. പുളി ഇതളായിത്തന്നെ ഇടുക. വെന്തു കുറുകിക്കഴിയുമ്പോള്‍ താത്തുവയ്ക്കുക. മരച്ചീനിയോടൊപ്പം ഒന്നാംതരം കറിയാണ് കുടമ്പുളിയിട്ട മീന്‍ കറി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :