Sumeesh|
Last Modified ബുധന്‍, 31 ഒക്‌ടോബര്‍ 2018 (19:43 IST)
ഭക്ഷണത്തിന് രൂചി വർധിപ്പിക്കാൻ നാച്ചുറലായ പല വഴികളുമുണ്ട്. പല പരീക്ഷണങ്ങളിലൂടെ പല അടുക്കളകളിലൂടെ കണ്ടെത്തപ്പെടുന്നവയാണ് ഈ നുറുങ്ങുവിദ്യകൾ. ബീഫ് നമ്മൾ മലയാളികൾക്ക് ഒരു വികാരം തന്നെയാണ്. ബിഫ് പാകം ചെയ്യുമ്പോൾ ഇനിയും രുചി വർധിപ്പാക്കൻ സാധിച്ചാലോ ?
എങ്കിൽ ബീഫ് ഫ്രൈയുടെ രുചിയും മണവും കൂട്ടാൻ പ്രകൃതിദത്തമായ ഒരു മാന്ത്രിക വിദ്യയുണ്ട്, മറ്റൊന്നുമല്ല. പച്ചമുളക്. പച്ചമുലക് എന്ന് കേൾക്കുമ്പോൾ അയ്യേ ഇതാണോ ഇത്ര വലിയ സംഭവം എന്ന് കരുതരുത്. ബീഫും പച്ചമുളകും ചേരുമ്പോൾ അതൊരു സംഭവം തന്നെയാണ്.
ബീഫ് വറുക്കുമ്പോൾ അൽപം പച്ചമുളകുകൂടി ചതച്ച ചേർക്കുക. എണ്ണയിൽ മൂക്കുമ്പോൾ പച്ചമുളകിന്റെ മനവും ഗുണവുമെല്ലാം ബീഫിലേക്ക് ചേരും. ഇത് ബീഫിന് പ്രത്യേകമായ മണവും രുചിയും നൽകും. അടുപ്പിൽ നിന്നും ബീഫ് എടുക്കുന്നതിന് മുൻപായി അൽപം കറിവേപ്പിലകൂടി ചേർത്താൽ പിന്നെ ബീഫിലല്ലാതെ മറ്റൊന്നിലേക്കും ശ്രദ്ധ പോവില്ല.