രുചിയിൽ മാത്രമല്ല ഗുണത്തിലും കേമൻ ഈ കുഴിമന്തി!

Last Modified തിങ്കള്‍, 21 ജനുവരി 2019 (15:11 IST)
'കുഴിമന്തി' എല്ലാവർക്കും പേര് സുപരിചമായിരിക്കും. വടക്കൻ കേരളത്തിന്റെ പ്രധാന ഭക്ഷണങ്ങളിൽ ഒന്നായി ഇത് സ്ഥാനം പിടിച്ചിട്ട് അധികമൊന്നും ആയില്ല. അറബിനാടുകളിൽ നിന്നെത്തിയ ഈ ഭക്ഷണം ഇന്ന് എല്ലാവർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. അതിന് കാരണമുണ്ട്, അതിന്റെ പ്രത്യേക രുചി തന്നെ.

കേരളത്തിൽ മലപ്പുറത്തും കോഴിക്കോടുമാണ് കുഴിമന്തിയുടെ പ്രധാന ഇടം. രുചി മാത്രമല്ല കൊഴുപ്പ് കുറഞ്ഞ ഭക്ഷണം എന്നതുകൊണ്ടുതന്നെയാണ് ഇത് എല്ലാവർക്കും ഒരുപോലെ പ്രിയപ്പെട്ടതാകുന്നത്. ഒന്നരമീറ്ററോളം ആഴമുള്ള, ഇഷ്ടികകൊണ്ടു കെട്ടിയ വൃത്താകാര
കുഴിയടുപ്പുകളിൽ നിന്നാണ് ഇതിന്റെ വരവ്. അതുകൊണ്ടുതന്നെയാണ് ഒരു വ്യത്യസ്‌തമായ പേരും ഇതിന് സ്വന്തമായത്.

ഈ കുഴിമന്തിക്ക് ബിരിയാണിയുടേത് പോലെ മസാലകൾ ഇല്ല. മിതമായി മാത്രമേ ഉള്ളൂ എന്നതും ആളുകൾക്ക് ഇതിനോട് പ്രിയം കൂടുന്നു. ചോറിന് കൂട്ട് ചിക്കൻ ഉണ്ടെങ്കിലും ചമ്മന്തിയോ പപ്പടമോ തക്കാളി ചട്‌നിയോ ഇതിന് സൈഡ് ഡിഷായി വയ്‌ക്കുന്നത് നല്ലതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :