കനേഡിയന്‍ മലയാളി ഓണം ആഘോഷിച്ചു

ജയ്സണ്‍ മാത്യു, കാനഡ

PROPRO
നുപുര സ്കൂള്‍ ഓഫ്‌ മ്യൂസിക്ക്‌ ആന്‍ഡ്‌ ഡാന്‍സ്‌, കലാകേന്ദ്ര ഡാന്‍സ്‌ അക്കാദമി, ആദി ശങ്കര അക്കാദമി ഓഫ്‌ പെര്‍ഫോമിംഗ്‌ അര്‍ട്ട്സ്‌, തുടങ്ങിയ എല്ലാ മലയാളി ഡാന്‍സ്‌ സ്കൂളുകളുടേയും ഡാന്‍സ്‌ ടീച്ചര്‍മാരുടേയും കുട്ടികള്‍ ഭരതനാട്യം, മോഹിനിയാട്ടം, തമിഴ്‌- മലയാളം-ഹിന്ദി സിനിമാറ്റിക്ക്‌, ഫ്യൂഷന്‍, തില്ലാന, കഥക്‌, നൃത്ത്യഗണപതി, വന്ദേമാതിരം തുങ്ങിയ വൈവിധ്യമാര്‍ന്ന നൃത്തരൂപങ്ങള്‍ അവതരിപ്പിച്ചു.

PROPRO
സി.എം.എ കലാവേദിയുടെ വളളംകളി, ടോബിന്‍ തോമസിന്റെ നേതൃത്വത്തിലുളള യോര്‍ക്ക്‌ യൂണിവേഴ്സിറ്റി ഡാന്‍സ്‌ ടീമിന്‍റെ ഡാന്‍സ്‌ മിക്സ്‌, ഹാമില്‍ട്ടണ്‍ മലയാളികള്‍ അവതരിപ്പിച്ച `തെയ്യം", റിചിന്‍ ജോയി അവതരിപ്പിച്ച കഥാപ്രസംഗം തുടങ്ങിയവ കാണികളുടെ പ്രശംസ പിടിച്ചുപറ്റി.

പെയിന്‍റിംഗ്‌ മല്‍സരത്തില്‍ സംഗീത സജിമോന്‍ തോമസ്‌ ഒന്നാം സമ്മാനവും ലിന്‍ഡാ ജോസഫ്‌ രണ്ടാം സമ്മാനവും അതുല്യ അജിത്ത്‌ മൂന്നാം
PROPRO
സമ്മാനവും നേടി.മുതിര്‍ന്നവര്‍ക്കുളള സമ്മാനം ജയിംസ്‌ ചെമ്പാലില്‍ നേടി. ഏറ്റവും നല്ല കേരളവേഷത്തിന്‌ മുതിര്‍ന്നവര്‍ക്കുളള അവാര്‍ഡിന്‌ തോമസ്‌ ജോസഫും ഗ്രേസി സെബാസ്റ്റ്യനും കുട്ടികള്‍ക്കുളള അവാര്‍ഡിന്‌ സൈമണ്‍ പോപ്പിയും, മാളവിക പെങ്ങട്ടും അര്‍ഹരായി. വിജയികള്‍ക്കുളള സമ്മാനങ്ങള്‍ അഡ്മിറല്‍ ടൂര്‍സ്‌ ആന്‍ഡ്‌ ട്രാവല്‍സ്‌ പ്രസിഡന്റ്‌ ടോം വര്‍ഗീസ്‌ വിതരണം ചെയ്തു.

ടൊറോന്‍റൊ| WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :