വിദ്യാരംഭം വിദ്യാഭ്യാസത്തിന്‍റെ തുടക്കം

WEBDUNIA|
പ്രാചീന കേരളത്തിലെ വിദ്യാഭ്യാസ രീതിയനുസരിച്ച് അഞ്ചാം വയസ്സില്‍ എഴുത്തിനിരുത്തും. നാവിന്മേല്‍ "ഹരിഃശ്രീ ഗണപതയെനമഃ' എന്നെഴുതി അമ്പത്തൊന്നക്ഷരങ്ങളും കുറിക്കണം.

സ്വര്‍ണംകൊണ്ട്.പിന്നീട് ഒരു തളികയിലെ ഉണക്കലരിയില്‍ കൈപിടിച്ച് എഴുതി ക്കണം. ഇങ്ങനെ വിദ്യാരംഭം വിദ്യാഭ്യാസത്തിന്‍റെ ആദ്യപടിയായി നടക്കുന്നു. വായ്പാഠമാണടുത്തത്.

ഹരിശ്രീ എന്നും അ, ആ എന്നും ഉരുവിട്ടു പഠിക്കുക. വായ്പാഠം കഴിഞ്ഞാല്‍ നിലത്തെഴുത്ത്. വെള്ളമണല്‍ നിലത്തു വിരിച്ച് മോതിരവി രല്‍കൊണ്ടും ചൂണ്ടാണിവിരല്‍കൊണ്ടും എഴുതുക. മണല്‍ "ഒഴങ്ങ്' എന്നു പേരുള്ള ചിരട്ടയില്‍ സൂക്ഷിക്കും. നിലത്തെഴുത്തു കഴിഞ്ഞാല്‍ "പരല്‍പ്പേര്,"ക,കാ,കി' എന്നു തുടങ്ങി "ക്ഷ' വരെ.

ആദ്യം മണല്‍ നിരത്തി ഹരിശ്രീ എന്നു തുടങ്ങി. "ഴ,റ, ക്ഷ'വരെ വായ്പാഠം ചൊല്ലിത്തീര്‍ന്നതിനുശേഷമേ ഓരോ പ്രാവശ്യവും എഴുതാവൂ. പിന്നീട് കൂട്ടക്ഷരങ്ങള്‍, അക്ഷരസംഖ്യ.

ഇതെല്ലാം കഴിഞ്ഞാല്‍ "ഓലയില്‍ കൂട്ടുക'- അതായത്, മണലിലെ അഭ്യാസം കഴിഞ്ഞ് ഓലയി ലെഴുതിത്തരുന്ന ഗണാഷ്ടകം, മുകുന്ദാഷ്ടകം, സ്തുതികള്‍ തുടങ്ങിയവ പഠിക്കണം. അടിവാക്യം, നക്ഷത്രവാക്യം എന്നിവയും.

പ്രാതല്‍ കഴിഞ്ഞു 11 മണിവരെ പഠിപ്പ്. പിന്നീട് 2 മണിമുതല്‍ 5 മണിവരെ.ശനിയാഴ്ചയും പകലിന്‍റെ ഒടുവിലത്തെ 5 നാഴികയും അനധ്യായം. ഓരോ പ്രാവശ്യവും എഴുത്തു നിര്‍ത്താറായാല്‍ വായ്പാഠവും ഗുണപാഠവും ചൊല്ലണം.സിദ്ധ രൂപം ഉരുവിട്ടു പഠിക്കണം.

എഴുത്തുപള്ളിയിലോ അല്ലെങ്കില്‍ ഏതെങ്കിലും ഭേദപ്പെട്ട കുട്ടിയുടെ വീട്ടിലോ വച്ചായിരിക്കും വിദ്യാഭ്യാസം. അവിടത്തെ ശിക്ഷകള്‍ പ്രസിദ്ധങ്ങളാണ്.വിദ്യാരംഭം, ഓണം, വിഷു തുടങ്ങിയവ വിശേഷദിവസങ്ങളില്‍ ആശാന് ദക്ഷിണ നല്കണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :