ദോഹബാങ്കിന്‌ ഇന്ത്യന്‍ സാരഥി

ദോഹ| WEBDUNIA| Last Modified ബുധന്‍, 26 സെപ്‌റ്റംബര്‍ 2007 (09:51 IST)

ഗള്‍ഫ്‌ മേഖലയിലെ പ്രസിദ്ധ ബാങ്കായ ദോഹ ബാങ്കിന്‌ ഇന്ത്യന്‍ സാരഥി. ഇന്ത്യക്കാരനായ ആര്‍. സീതാരാമന്‍ ദോഹ ബാങ്കിന്‍റെ ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസറായി നിയമിതനായി. ബാങ്ക്‌ ചെയര്‍മാന്‍ ശൈഖ്‌ ഫഹദ്‌ ബിന്‍ മുഹമ്മദ്‌ ബിന്‍ ജാബര്‍ അല്‍താനിയാണ്‌ ഈ കാര്യം അറിയിച്ചത്‌.

സീതാരാമന്‍ നേരത്തെ ഡെപ്യൂട്ടി ചീഫ്‌എക്സിക്യൂട്ടീവ്‌ ഓഫീസറായിരുന്നു. ഖത്തറില്‍ ഒരു ബാങ്കിന്‍റെ ഏറ്റവും ഉന്നതപദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ്‌ ഇദേഹം. സ്വര്‍ണമെഡലുകളോടെ ബിരുദം നേടിയശേഷം ചാര്‍ട്ടേഡ്‌ അക്കൗണ്ടന്‍റാണ്‌ തമിഴ്‌നാട്‌ സ്വദേശിയായ സീതാരാമന്‍.

കോര്‍പ്പറേറ്റ്‌ മാനേജ്‌മെന്റിലും ഐ.ടി. സിസ്റ്റത്തിലും സ്വര്‍ണമെഡലുകളോടെ ബിരുദം നേടിയിട്ടുണ്ട്‌. ദോഹ ബാങ്കില്‍ ചേരുന്നതിനു മുമ്പ്‌ മൂന്നു ബാങ്കുകളില്‍ ജോലി ചെയ്തിട്ടുണ്ട്‌. ഒമാനിലെ ബാങ്കുകളില്‍ അസി. മാനേജരായി സേവനമനുഷ്ഠിച്ചിരുന്നു.

സമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായ സീതാരാമന്‍ 2006ല്‍ ഏറ്റവും നല്ല അറബ്‌ ബാങ്കര്‍ അവാര്‍ഡ്‌ നേടിയിട്ടുണ്ട്‌. ബാങ്കര്‍ മിഡില്‍ ഈസ്റ്റ്‌ മാസിക 2007 മേയില്‍ ഏറ്റവും നല്ല ബാങ്കര്‍ക്കുള്ള അവാര്‍ഡും നല്‍കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :