BIJU|
Last Modified വെള്ളി, 12 ഒക്ടോബര്‍ 2018 (17:01 IST)
നവരാത്രി കാലം ശരീരവും മനസും ഏറെ പരിശുദ്ധമായി സൂക്ഷിക്കേണ്ട സമയമാണ്. ആ ദിവസങ്ങളില്‍ സ്ത്രീകളും പുരുഷന്മാരും ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്.
അവയില്‍ ചില കാര്യങ്ങള്‍ ഇതാണ്:
1. നഖം മുറിക്കാന്‍ പാടില്ല. ഏകാദശി വരെ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല.
2. മുടിവെട്ടുകയോ ഷേവ് ചെയ്യുകയോ ചെയ്യരുത്.
3. മറ്റുള്ളവരെപ്പറ്റി പരദൂഷണം പറയാന്‍ പാടില്ല. സ്ത്രീകളെക്കുറിച്ച് മോശമായി സംസാരിക്കാന്‍ പാടില്ല. ആരെയും വേദനിപ്പിക്കുന്ന വാക്കുകള്‍ ഉപയോഗിക്കുകയോ പ്രവര്‍ത്തി ചെയ്യുകയോ പാടില്ല.
4. വീടും പരിസരവും പൂജാമുറിയും വൃത്തികേടാക്കിയിടരുത്.
5. വീടിനുള്ളിലും പൂജാമുറിയിലും ചെരുപ്പിട്ട് പ്രവേശിക്കരുത്.
6. ഒമ്പതാം ദിനം എന്തെങ്കിലും പഠിക്കുകയോ വായിക്കുകയോ ചെയ്യരുത്. നിങ്ങളുടെ പുസ്തകങ്ങളും ഉപയോഗിക്കുന്ന ആയുധങ്ങളുമെല്ലാം പൂജവയ്ക്കേണ്ടതാണ്.
7. ഒമ്പത് ദിവസവും വ്രതം എടുക്കേണ്ടതാണ്. ഉപവാസിക്കുന്നത് നല്ലതാണ്.
8. ഉപവാസമില്ലാത്തവര് മത്സ്യമാംസാദികള്‍ ഉപയോഗിക്കരുത്. മദ്യപാനം, പുകവലി എന്നിവ പാടില്ല.
9. നവരാത്രികാലത്ത് ബ്രഹ്മചര്യം തീര്‍ച്ചയായും പാലിക്കേണ്ടതാണ്. ഈശ്വരനാമം ജപിച്ചും ദേവി സ്തുതികള്‍ ആലപിച്ചും കഴിയേണ്ടതാണ്.