നവരാത്രി സമയത്ത് നിങ്ങള്‍ ഇതൊന്നും ചെയ്യരുത്!

വെള്ളി, 12 ഒക്‌ടോബര്‍ 2018 (17:01 IST)

Navarathri, NavRathri, Navarathri Special, നവരാത്രി, നവരാത്രി സ്പെഷ്യല്‍, ദസറ

നവരാത്രി കാലം ശരീരവും മനസും ഏറെ പരിശുദ്ധമായി സൂക്ഷിക്കേണ്ട സമയമാണ്. ആ ദിവസങ്ങളില്‍ സ്ത്രീകളും പുരുഷന്‍‌മാരും ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്.
 
അവയില്‍ ചില കാര്യങ്ങള്‍ ഇതാണ്:
 
1. നഖം മുറിക്കാന്‍ പാടില്ല. ഏകാദശി വരെ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല.
 
2. മുടിവെട്ടുകയോ ഷേവ് ചെയ്യുകയോ ചെയ്യരുത്.
 
3. മറ്റുള്ളവരെപ്പറ്റി പരദൂഷണം പറയാന്‍ പാടില്ല. സ്ത്രീകളെക്കുറിച്ച് മോശമായി സംസാരിക്കാന്‍ പാടില്ല. ആരെയും വേദനിപ്പിക്കുന്ന വാക്കുകള്‍ ഉപയോഗിക്കുകയോ പ്രവര്‍ത്തി ചെയ്യുകയോ പാടില്ല.
 
4. വീടും പരിസരവും പൂജാമുറിയും വൃത്തികേടാക്കിയിടരുത്. 
 
5. വീടിനുള്ളിലും പൂജാമുറിയിലും ചെരുപ്പിട്ട് പ്രവേശിക്കരുത്.
 
6. ഒമ്പതാം ദിനം എന്തെങ്കിലും പഠിക്കുകയോ വായിക്കുകയോ ചെയ്യരുത്. നിങ്ങളുടെ പുസ്തകങ്ങളും ഉപയോഗിക്കുന്ന ആയുധങ്ങളുമെല്ലാം പൂജവയ്ക്കേണ്ടതാണ്. 
 
7. ഒമ്പത് ദിവസവും വ്രതം എടുക്കേണ്ടതാണ്. ഉപവാസിക്കുന്നത് നല്ലതാണ്.
 
8. ഉപവാസമില്ലാത്തവര്‍ മത്സ്യമാംസാദികള്‍ ഉപയോഗിക്കരുത്. മദ്യപാനം, പുകവലി എന്നിവ പാടില്ല.
 
9. നവരാത്രികാലത്ത് ബ്രഹ്മചര്യം തീര്‍ച്ചയായും പാലിക്കേണ്ടതാണ്. ഈശ്വരനാമം ജപിച്ചും ദേവി സ്തുതികള്‍ ആലപിച്ചും കഴിയേണ്ടതാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ഉത്സവങ്ങള്‍

news

ആനക്കൂട്ടത്തെ ഓടിക്കാൻ സഹായിച്ച വിഗ്രഹം അങ്ങനെ ഗണപതിയായി!

ഇടുക്കി ജില്ലയില്‍ വണ്ടന്‍മേട് പഞ്ചായത്തിലാണ് പുരാതനമായ വണ്ടന്‍മേട് ശ്രീ ...

news

വിനായകനും വിഘ്നേശ്വരനും, ഗണപതിയുടെ മറ്റുപേരുകളെക്കുറിച്ച് നിങ്ങൾക്കറിയാമോ ?

പടുകൂറ്റന്‍ വിനായക ശില്പങ്ങളുമായി ആഹ്ളാദാരവങ്ങളോടെ ഉത്തരേന്ത്യക്കാരും അത്രയൊന്നും ...

news

ദാമ്പത്യ ജീവിതം വിജയകരമാകാനും ഗണപതി ഹോമം!

വിഘ്ന നിവാരണം, ഗൃഹപ്രവേശം, കച്ചവട ആരംഭം, ദോഷപരിഹാരം ഇങ്ങനെ സകല സൗഭാഗ്യങ്ങള്‍ക്കും ഗണപതി ...

news

കേരളത്തിലെ പ്രശസ്‌തമല്ലാത്ത വിനായക അമ്പലങ്ങൾ ഇവയൊക്കെയാണ്!

ഗണപതിയെ പൂജിക്കുന്നതിനായി നിരവധി ക്ഷേത്രങ്ങൾ കേരളത്തിലുണ്ട്. എന്നാൽ പ്രധാന പ്രതിഷ്‌ഠയായി ...

Widgets Magazine