അനുഗ്രഹത്തിന് കന്യാപൂജ

WEBDUNIA|
നവരാത്രിദിനങ്ങള്‍ ദേവിയെ പൂജിക്കാനുള്ളതാണ്‌. ദേവി എന്നാല്‍ സ്‌ത്രീശക്തി തന്നെയാണ്‌. മുജ്ജന്മ പാപങ്ങളുടെ പരിഹാരം തേടി പൂര്‍വ്വികര്‍ കന്യാപൂജ നടത്തിയിരുന്നത്‌ നവരാത്രി കാലഘട്ടത്തിലാണ്‌.

കന്യാശാപം, സ്ത്രീശാപം എന്നിവ മാറാനാണ്‌ നവരാത്രിക്കാലത്ത്‌ കന്യാപൂജ നടത്തുന്നത്‌. നവരാത്രിക്കാലഘട്ടത്തില്‍ ചെയ്യുന്ന ദേവി പൂജയ്‌ക്ക് ഇരട്ടി ഫലം ലഭിക്കുമെന്നാണ്‌ ആചാര്യമതം. ചെറുപ്രായക്കാരികളായ കുട്ടികളെ ദേവി സങ്കല്‌പത്തില്‍ പൂജിച്ച്‌ സംതൃപ്‌തിപ്പെടുത്തുന്നതാണ്‌ കന്യാപൂജ.

പൂജാവിധി അറിയാവുന്ന കര്‍മ്മിയെമാത്രമേ ഇത്തരം പൂജകള്‍ക്ക്‌ നിയോഗിക്കാവു. ദേവിപ്രീതി അഭൂതപൂര്‍വ്വമായി ലഭിക്കുന്ന പൂജാവിധിയാണിതെന്നാണ്‌ പൊതുവേയുള്ള അനുഭവം.

ഒമ്പത്‌ വയസില്‍ താഴെയുള്ള പെണ്‍കുട്ടിയെയാണ് പുതുവസ്തങ്ങള്‍ അണിയിച്ച്‌ സര്‍വ്വാഭരണ വിഭൂഷിതയാക്കി ദേവി രൂപത്തില്‍ ആരാധിക്കുക.

പൂജിക്കുന്ന ആളിന്‌ കഴിവുളള തരത്തില്‍ ആഭരണങ്ങള്‍ അണിയിച്ചാല്‍ മതി. കര്‍മ്മത്തില്‍ ഭാഗഭക്കാവുന്ന പെണ്‍കുട്ടിക്ക്‌ ദേവിപ്രീതിയുണ്ടാകുമെന്നാണ്‌ ആചാര്യന്മാര്‍ വിവക്ഷിക്കുന്നത്‌. പെണ്‍കുട്ടിക്ക്‌ വിദ്യാവിജയവും നല്ല കുടുംബജീവിതവും ലഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :