കോണ്‍ഗ്രസ് വൈസ്‌പ്രസിഡന്റ് രാഹുല്‍ഗാന്ധിയുടെയും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെയും ആരാധകര്‍ക്ക് വാക്‍പോരിന് ഒരുകാരണം കൂടി കിട്ടിയിരിക്കുന്നു.
ഇപ്പോഴിതാ നരേന്ദ്ര മോഡി മൂന്നുകൊല്ലം മുന്പ് ഉപയോഗിച്ച പരസ്യവാചകം രാഹുല്‍ഗാന്ധി കോപ്പിയടിച്ചു എന്നതാണ് പുതിയ തര്‍ക്കം. പൊതു തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ തന്റെ പ്രചരണത്തിനായി രാഹുല്‍ ഉപയോഗിച്ച 'മേം നഹീം.. ഹം" (ഞാന്‍ അല്ല, നമ്മള്‍) എന്ന പരസ്യ വാചകം ഇതിന് മുന്പ് മോഡി ഉപയോഗിച്ചതാണ് എന്നതാണ് ബി.ജെ.പിയുടെ വാദം
മൂന്ന് കൊല്ലം മുന്പ് മോഡി ഈ വാചകം മുന്‍ നിര്‍ത്തി നടത്തിയ ചിന്തന്‍ ശിബിര്‍ സമ്മേളനത്തിന്റെ ചിത്രങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. 500 കോടി രൂപയ്ക്കാണ് ഡാറ്റ്സു എന്ന കന്പനി കോണ്‍ഗ്രസിനു വേണ്ടി ഈ പരസ്യപ്രചാരണത്തിന്റെ അവകാശം നേടിയെടുത്തിരിക്കുന്നതെന്നാണ് സൂചന.
കോണ്‍ഗ്രസുകാര്‍ കോപ്പി ക്യാറ്റുകള്‍ ആണെന്നാണ് ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ ഇതിനോട് പ്രതികരിച്ചത്.