ഞാന്‍ മന്ത്രിസഭയിലേക്ക് എത്തുന്നു; വരാനിരിക്കുന്നത് യുഡി‌എഫിന്റെ വസന്തകാലം - ചെന്നിത്തല

ആലപ്പുഴ| WEBDUNIA|
PRO
PRO
യുഡി‌എഫ് മന്ത്രിസഭയിലേക്ക് എത്തുന്ന കാര്യം സ്ഥിരീകരിച്ച് രമേശ് ചെന്നിത്തല. മന്ത്രിസഭയില്‍ ഞാന്‍ കൂടി ചേരണം എന്ന് ഹൈക്കമാന്റ് ആവശ്യപ്പെട്ടു. ഞാന്‍ ഹൈക്കമാന്റ് നിര്‍ദ്ദേശം അംഗീകരിക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ദേശീയ നേതൃത്വവും സോണിയാ ഗാന്ധിയും ആവശ്യപ്പെടുന്നത് അംഗീകരിക്കേണ്ടത് എന്റെ ചുമതലയാണ്- ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

വകുപ്പ് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി ആണെന്ന് ചെന്നിത്തല പറഞ്ഞു. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുയര്‍ന്ന് പ്രവര്‍ത്തിക്കും എന്നും പാര്‍ട്ടിയെയും യുഡി‌എഫിനെ ശക്തിപ്പെടുത്താനായി പ്രവര്‍ത്തിക്കും എന്നും ചെന്നിത്തല പറഞ്ഞു. അധികാരത്തിന്റെ പിന്നാലെയുള്ള പരക്കം‌പാച്ചില്‍ ഒരിക്കലും നടത്തിയിട്ടില്ലെന്നും ഇനിയും അത് നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരണോ എന്ന് ഹൈക്കമാന്റ് ആണ് തീരുമാനിക്കുക.

യു ഡി എഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകും എന്നും വരാനിരിക്കുന്നത് യുഡി‌എഫിന്റെ വസന്തകാലം ആണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശന കാര്യം സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചു. ബുധനാഴ്ച രാവിലെ 11:30നാണ് അദ്ദേഹത്തിന്റെ സത്യപ്രതിജ്‌ഞ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൈകാര്യം ചെയ്ത ആഭ്യന്തരവകുപ്പാണ് ചെന്നിത്തലയ്ക്ക് ലഭിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :