‘പട്ടേല്‍ സമരം മോദിയുടെ ആണിക്കല്ലിളക്കും’; വിവാദ പ്രസ്താവന നടത്തിയ ഹാര്‍ദിക് പട്ടേലിനെ പൊലിസ് അറസ്റ്റ് ചെയ്തു

പട്ടേല്‍ സമരം മോദിയുടെ അവസാനത്തിന്റെ തുടക്കമാകുമെന്ന പ്രസ്താവനയക്ക് പിന്നാലെ ഹാര്‍ദിക് പട്ടേലിനെ പൊലിസ് അറസ്റ്റ് ചെയ്തു

അഹമ്മദാബാദ്| AISWARYA| Last Modified ചൊവ്വ, 29 ഓഗസ്റ്റ് 2017 (09:21 IST)
പട്ടേല്‍ സമരം മോദിയുടെ ആണിക്കല്ലിളക്കുമെന്ന പ്രസ്താവനക്ക് പിന്നാലെ പട്ടേല്‍ സമുദായക്കാര്‍ക്ക് സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നതിന് നേതൃത്വം നല്‍കിയ പട്ടീധര്‍ അനാമത് ആന്ദോളന്‍ സമിതി നേതാവ് ഹാര്‍ദിക് പട്ടേലിനെയും അനുയായി ദിനേശ് ബാംഭാനി അടക്കം പത്ത് പേരെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

സംവരണ പ്രക്ഷോഭകാലത്ത് നടത്തിയ അക്രമങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കേസുകളിലാണ് അഹമ്മദാബാദ് പൊലിസ് ഇവരെ അറസ്റ്റ് ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരെ വിമര്‍ശനവുമായി പട്ടേല്‍ രംഗത്തെത്തിയിരുന്നു. അതേസമയം പട്ടേല്‍ സമുദായത്തിന്റെ സമരം മോദിയുടെ അവസാനത്തിന്റെ തുടക്കമാകുമെന്നും ഗുജറാത്താണ് മോദിയുടെ ആണിക്കല്ലാണെന്നും
സ്‌ക്രോളിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :