‘കോണ്‍ഗ്രസ്‌ പരാതികള്‍ നല്‍കുന്നത് ഒരു ചായക്കടക്കാരന്‍ പിടിച്ചുകുലുക്കിയതിന്റെ ആശങ്കയില്‍’

ഗാന്ധിനഗര്‍| Harikrishnan| Last Modified വെള്ളി, 2 മെയ് 2014 (08:52 IST)
ഒരു ചായക്കടക്കാരന്‍ പിടിച്ചുകുലുക്കിയതിന്റെ ആശങ്കയിലാണ്‌ കോണ്‍ഗ്രസ്‌ പരാതികള്‍ നല്‍കുന്നതെന്ന് ബിജെപി പ്രധാനമന്ത്രി സ്‌ഥാനാര്‍ഥി നരേന്ദ്രമോഡി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ചട്ടലംഘനത്തിന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നടപടി നേരിടേണ്ടി വന്ന ഏപ്രില്‍ 30 മറക്കില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.  മൂന്നു പതിറ്റാണ്ടു നീണ്ട പൊതുജീവിതത്തില്‍ ഇത്തരമൊരു കേസ്‌ നേരിടേണ്ടി വന്നിട്ടില്ലെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
 
ലോക്‌സഭ തെരഞ്ഞെടുപ്പിലെ ഏഴാം ഘട്ടത്തില്‍ ഗാന്ധിനഗര്‍ മണ്ഡലത്തിലെ പോളിംഗ് സ്‌റ്റേഷനില്‍ നിന്ന്‌ വോട്ടു ചെയ്‌ത ശേഷം പുറത്തുവന്ന നരേന്ദ്രമോഡി ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ ചിഹ്നമായ ഉയര്‍ത്തിക്കാണിച്ചതാണ്‌ പരാതിയ്‌ക്കിടെയായത്‌. കോണ്‍ഗ്രസ്‌ നല്‍കിയ പരാതിയില്‍ മോഡിയുടേത്‌ ചട്ടലംഘനമാണെന്ന്‌ കണ്ടെത്തി കേസെടുക്കാന്‍ പൊലീസിന്‌ നിര്‍ദ്ദേശം നല്‍കിയിരുന്നു.
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :