ഹോളിയ്ക്ക് ആക്രമണം നടത്താനുള്ള പദ്ധതി തകര്‍ത്തു; 2 പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഡല്‍ഹിയില്‍ ഭീകരര്‍ എന്ന് സംശയിക്കുന്ന രണ്ട് പേര്‍ അറസ്റ്റിലായി. തോക്കുകളും സ്ഫോടക വസ്തുക്കളും ഇവരില്‍ നിന്ന് കണ്ടെടുത്തു എന്നാണ് വിവരം. ഹോളി ആഘോഷത്തിനിടെ രാജ്യത്ത് ഭീകരാക്രമണം നടത്താനാണ് ഇവര്‍ പദ്ധതിയിട്ടത് എന്നാണ് സൂചനകള്‍.

ഡല്‍ഹി പൊലീസിന്റെ സ്പെഷ്യന്‍ സെല്‍ ആണ് വ്യാഴാഴ്ച രാത്രി ഇവരെ അറസ്റ്റ് ചെയ്തത്. ഓള്‍ഡ് ഡല്‍ഹി പ്രദേശത്ത് നിന്നാണ് ഇവര്‍ പിടിയിലായത്. ഇവര്‍ കശ്മീരികള്‍ ആണെന്നാണ് സംശയിക്കുന്നത്. ജമാ മസ്ജിദിന് സമീപമുള്ള ഗസ്റ്റ് ഹൌസില്‍ നടത്തിയ റെയ്ഡില്‍ ആണ് ഇവര്‍ കുടുങ്ങിയത്.

ഇവരുടെ താമസസ്ഥലത്ത് നിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. ഇവരെ പിടികൂടിയ ശേഷം പൊലീസ് ഈ ഗസ്റ്റ്ഹൌസ് സീല്‍ ചെയ്തു.

രണ്ട് ദിസവം മുമ്പ് ഖോരക്പൂരില്‍ നിന്ന് പിടിയിലായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ലിയാകത് ഷാ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു റെയ്ഡ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :