ഡല്‍ഹിയില്‍ ബാഗില്‍ ഒളിപ്പിച്ച നിലയില്‍ ബോംബ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഹൈദരാബാദിലുണ്ടായ ഇരട്ട സ്ഫോടനങ്ങളുടെ നടുക്കത്തില്‍നിന്നും രാജ്യം മുക്തമാകുന്നതിനു മുന്‍പ് ഡല്‍ഹിയില്‍ രണ്ടിടത്ത് കൂടി ബോംബ് കണ്ടെത്തി. സൈനിക ആശുപത്രിക്ക് സമീപവും ഗ്രേറ്റര്‍ കൈലാഷിലുമാണ് ബോംബ് ഒളിപ്പിച്ച ബാഗുകള്‍ കണ്ടെത്തിയത്.

ആശുപത്രിക്ക് സമീപം കണ്ടെത്തിയത് ബോംബാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നീട് ഇത് നിര്‍വീര്യമാക്കി. കന്റോണ്‍മെന്റ് ഹൗസില്‍ സൈനിക ആശുപത്രിക്ക് സമീപമാണ് ബാഗില്‍ ഒളിപ്പിച്ച നിലയില്‍ ബോംബ് കണ്ടെത്തിയത്.

ഗ്രേറ്റര്‍ കൈലാഷില്‍ കണ്ടെത്തിയ ബാഗ് ബോംബ് സ്ക്വാഡ് പരിശോധിച്ച് വരികയാണ്. ന്യൂഡല്‍ഹി എന്‍എസ്‌ജിയും ബോംബ്‌ സ്‌ക്വാഡും സ്‌ഥലത്തെത്തി പരിശോധന നടത്തി.കന്റോണ്‍മെന്റ്‌ പൊലീസ്‌ വലയത്തിലാണ്‌. ബാഗില്‍ കണ്ടെത്തിയ സ്‌ഫോടകവസ്‌തുക്കള്‍ താരതമ്യേന ശക്‌തി കുറഞ്ഞതാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

ഹൈദരാബാദില്‍ ദില്‍‌സുക്ക് നഗറിലെ വെങ്കിടാദ്രി തിയേറ്ററിലും കൊണാര്‍ക്ക് തിയേറ്ററിലുമാണ് സ്ഫോടനങ്ങള്‍ നടന്നത്. നിരവധി ആളുകളാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :