ഹോളിയ്ക്കിടെ ബോളിവുഡ് താരത്തെ അയല്‍ക്കാര്‍ കൈകാര്യം ചെയ്തു!

മുംബൈ| WEBDUNIA|
PTI
PTI
ഹോളി ആഘോഷത്തിനിടെ വെള്ളം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ശ്രമിച്ച ബോളിവുഡ് നടനെ അയല്‍ക്കാര്‍ കൈകാര്യം ചെയ്തു. ആളുകള്‍ ‘റെയിന്‍ ഡാന്‍സ്‘ നടത്തുന്നതിനെതിരെ പ്രതികരിച്ച നടന്‍ സദാശിവ് അം‌രാപര്‍കറിനെയാണ് ചിലര്‍ പിടിച്ച് തള്ളുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.

മുംബൈ വെര്‍സോവ ഹൌസിംഗ് സൊസൈറ്റിയിലെ താമസക്കാരനാണ് ഇദ്ദേഹം. ഹോളി ആഘോഷത്തിനിടെ ആളുകള്‍ ‘റെയിന്‍ ഡാന്‍സ്’ നടത്തി വെള്ളം പാഴാക്കിയപ്പോള്‍ ഇദ്ദേഹം ലോക്കല്‍ ചാനലില്‍ വിവരം അറിയിച്ച് ഇത് ഷൂട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഷൂട്ട് ചെയ്യാന്‍ എത്തിയ ചാനലുകാരെ ഡാന്‍സ് ചെയ്യുന്നവര്‍ കൈകാര്യം ചെയ്തു. ക്യാമറാമാനെ തല്ലി ടേപ്പ് കൈക്കലാക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ നടന്റെ നേരെ തിരിഞ്ഞു. ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

നടന്റെയും ചാനല്‍ അധികൃതരുടെയും പരാതി പ്രകാരം പൊലീസ് അഞ്ച് പേര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :