കായല്‍ നടുവില്‍ കേടായ ബോട്ട് ഒഴുകി നടന്നു; യാത്രക്കാര്‍ പരിഭ്രാന്തരായി

കോട്ടയം| WEBDUNIA| Last Modified ചൊവ്വ, 19 ഫെബ്രുവരി 2013 (15:28 IST)
PRO
PRO
കുമരകത്ത് കായലിന് നടുവില്‍ ബോട്ട് കേടായി ഒഴുകി നടന്നത് യാത്രക്കാരെ ഏറെ നേരം പരിഭ്രാന്തരാക്കി. പതിനേഴു യാത്രക്കാരുമായി കുമരകത്തുനിന്നു ആലപ്പുഴയ്ക്കു പോയ ജലഗതാഗതവകുപ്പിന്റെ ബോട്ടാണ് കായലിന് നടുവില്‍ കേടായത്.

മഴയും കാറ്റുമായി പ്രതികൂലമായ കാലാവസ്ഥയായിരുന്നു ബോട്ട് ഒഴുകി നടന്നത്. തുടര്‍ന്ന് മറ്റൊരു ബോട്ട്‌ എത്തി കെട്ടിവലിച്ച്‌ കേടായ ബോട്ട്‌ മുഹമ്മയിലേക്കു കൊണ്ടുപോയി. നാലു സ്ത്രീകളും ബോട്ടില്‍ ഉണ്ടായിരുന്നു. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :