ഹിമാചലില്‍ ബിജെപിക്ക് മെച്ചപ്പെട്ട പ്രതിച്ഛായ: സര്‍വ്വെ

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
ഹിമാചല്‍ പ്രദേശില്‍ ബിജെപിക്ക് മെച്ചപ്പെട്ട പ്രതിച്ഛായയെന്ന് സര്‍വ്വേ ഫലം. അതേസമയം സീറ്റുകളുടെ എണ്ണത്തില്‍ ബി ജെ പിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമാണെന്നും സര്‍വ്വേ ഫലം കാണിക്കുന്നു. ബിജെപിക്ക്‌ 41% വോട്ടും കോണ്‍ഗ്രസിന്‌ 40% വോട്ടും ലഭിക്കുമെന്നാണ്‌ സര്‍വേ പറയുന്നത്‌. ദ്‌ വീക്ക്‌ വാരികയും സിഎന്‍എന്‍ - ഐബിഎന്‍ ചാനലിനും വേണ്ടി സെന്റര്‍ ഫോര്‍ ദ്‌ സ്റ്റഡി ഓ‍ഫ്‌ ഡവലപിംഗ് സൊസൈറ്റീസ്‌ ആണ്‌ സര്‍വേ നടത്തിയത്‌.

ആകെ 68 നിയമസഭാ മണ്ഡലങ്ങളാണ് ഹിമാചല്‍പ്രദേശില്‍ ഉള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് 41 സീറ്റും കോണ്‍ഗ്രസിന് 23 സീറ്റുമായിരുന്നു. ഒരു സീറ്റ് ബി എസ് പിക്കും മൂന്ന് സീറ്റ് സ്വതന്ത്രര്‍ക്കുമായിരുന്നു. ബി ജെ പിക്ക് 44ഉം കോണ്‍ഗ്രസിന് 40ഉം ആണ് വോട്ടിംഗ് ശതമാനം.

ബിജെപിയുടെ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമലിനാണ് ഭൂരിപക്ഷം പേരുടേയും പിന്തുണ(34%). അതേസമയം കോണ്‍ഗ്രസിന്റെ വീരഭദ്ര സിംഗിന് ലഭിച്ചത്‌ 33% പേരുടെ പിന്തുണയാണ്. മുപ്പതു നിയോജകമണ്ഡലങ്ങളിലാണ്‌ സര്‍വേ നടത്തിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :