സ‍ഞ്ജയ് ഗാന്ധിയ്ക്ക് നേരെ മൂന്ന് വധശ്രമങ്ങളുണ്ടായി: വിക്കിലീക്സ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗന്ധിയുടെ ഇളയമകനും കോണ്‍ഗ്രസ് നേതാവുമായ സ‍ഞ്ജയ് ഗാന്ധിയ്ക്ക് നേരെ മൂന്നുതവണ വധശ്രമമുണ്ടായതായി വിക്കിലീക്സ് വെളിപ്പെടുത്തല്‍. അടിയന്തരാവസ്ഥ കാലത്തായിരുന്നു ഇത് എന്നും വിക്കിലീക്സ് രേഖകളിലുണ്ട്.

1976 സെപ്തംബറിലെ യുഎസ് നയതന്ത്ര കേബിളുകള്‍ പ്രകാരം ആസൂത്രിതമായ വധശ്രമമാണ് സ‍ഞ്ജയ് ഗാന്ധിയ്ക്ക് നേരെ ഉണ്ടായത്. അജ്ഞാതനായിരുന്നു ഇതിന് പിന്നില്‍. എന്നാല്‍ ശ്രമം പരാജയപ്പെട്ടു. ഉത്തര്‍പ്രദേശ് സന്ദര്‍ശനത്തിനിടെയാണ് ആദ്യവധശ്രമമുണ്ടായതെന്ന് വിക്കിലീക്സ് രേഖകളില്‍ പറയുന്നു. വെടിവെച്ചു കൊലപ്പെടുത്താനായിരുന്നു ശ്രമം. എന്നാല്‍ അദ്ദേഹം ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. പരുക്കിനേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കേബിളില്‍ ഇല്ല.

സഞ്ജയ് ഗാന്ധിയുടെ മേധാവിത്വ നിലപാടുകളാണ് ശത്രുക്കളെ സൃഷ്ടിച്ചതെന്നും വിക്കിലീക്സ് പറയുന്നു.

1980 ജൂണ്‍ 23ന് ഡല്‍ഹിയിലുണ്ടായ വിമാനാപകടത്തിലാണ് സ‍ഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടത്. 33 വയസ്സായിരുന്നു അന്ന് അദ്ദേഹത്തിന് പ്രായം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :