മുലായം പോയാലും സര്‍ക്കാര്‍ താഴെവീഴില്ല: പ്രധാനമന്ത്രി

എയര്‍ ഇന്ത്യ വണ്‍| WEBDUNIA|
PTI
PTI
സര്‍ക്കാര്‍ പ്രതിസന്ധിയിലാണെന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ്. എന്നാല്‍ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാജ്യത്ത് ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതകള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. ബ്രിക്‌സ് ഉച്ചകോടിക്ക് ശേഷം ഇന്ത്യയിലേക്കുള്ള മടക്കയാത്രയ്ക്കിടെ വിമാനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് മൂന്നാം ഊഴം പ്രതീക്ഷിയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് “അത് സാങ്കല്‍പ്പിക്കമല്ലേ“ എന്ന് അദ്ദേഹം തിരിച്ചുചോദിച്ചു. താന്‍ പൂര്‍ണ്ണ സത്യസന്ധതയോടെയാണ് രാജ്യത്തെ സേവിച്ചത്. തന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ടത് ജനങ്ങള്‍ ആണെന്നും അദ്ദേഹം പറഞ്ഞു.

മുലായം സിംഗിന്റെ സമാജ്‌വാദി പാര്‍ട്ടി പിന്തുണ പിന്‍വലിക്കുന്ന കാര്യം തള്ളിക്കളയാനാകില്ല. എന്നാല്‍ സര്‍ക്കാരിന് ആശങ്കയില്ല, കാലാവധി തികയ്ക്കും. മുന്നണി ഭരണത്തില്‍ ഓരോ കക്ഷികള്‍ക്കും വ്യത്യസ്തമായ അഭിപ്രായമാണ്. ഇത് ചിലപ്പോള്‍ സര്‍ക്കാര്‍ അസ്ഥിരമാണെന്നുള്ള ധാരണ ഉണ്ടാക്കിയേക്കാം. സഖ്യകക്ഷികളുടെ സമ്മര്‍ദ്ദത്തില്‍ സാമ്പത്തിക പരിഷ്കരണപദ്ധതികള്‍ തടസ്സപ്പെടാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പ് സമയബന്ധിതമായി നടക്കും എന്നും പ്രധാനമന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :