സ്ത്രീകളുടെ വസ്ത്രധാരണരീതിയാണ് പ്രശ്നം, പൊലീസിന് എല്ലാവരേയും നിയന്ത്രിക്കാനാവില്ലെന്ന് ആഭ്യന്ത്രമന്ത്രി!

പുതുവര്‍ഷാഘോഷത്തിനിടെ ലൈംഗികാതിക്രമം: സ്ത്രീകളുടെ വസ്ത്രധാരണരീതിയാണ് പ്രശ്നമെന്ന് ആഭ്യന്തരമന്ത്രി

Bangalore, Sexy, Dress, Lady, Woman, Girl, Karnataka, ബാംഗ്ലൂര്‍, ലൈംഗികത, വസ്ത്രം, സ്ത്രീ, രതി, കര്‍ണാടക, പെണ്‍കുട്ടി
ബംഗളൂരു| Last Modified ചൊവ്വ, 3 ജനുവരി 2017 (16:27 IST)
ബംഗളൂരുവില്‍ പുതുവര്‍ഷാഘോഷത്തിനിടെ സ്ത്രീകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ വിചിത്രമായ ന്യായീകരണവുമായി കര്‍ണാടക ആഭ്യന്തരമന്ത്രി രംഗത്ത്. സ്ത്രീകളുടെ വസ്ത്രധാരണരീതിയാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്നാണ് ആഭ്യന്തരമന്ത്രി ജി പരമേശ്വര പറയുന്നത്.

പുതുവത്സരം ആഘോഷമാക്കാന്‍ എത്തിയവരുടെ വസ്ത്രധാരണരീതിയാണ് പ്രശ്നമായത്. പാശ്ചാത്യരുടെ മനസും വേഷവും അവര്‍ അനുകരിക്കാന്‍ ശ്രമിക്കുകയാണ്. ഈ പരിതസ്ഥിതയില്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പൊലീസിന് എല്ലാവരേയും നിയന്ത്രിക്കാന്‍ കഴിയണമെന്നില്ല - പരമേശ്വര ഒരു ടി വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ബംഗളൂരു നഗരത്തില്‍ പുതുവത്സരം ആഘോഷിക്കാനെത്തിയ സ്ത്രീകള്‍ക്കുനേരെ വ്യാപകമായ ലൈംഗികാതിക്രമമാണ് അരങ്ങേറിയത്. പുതുവര്‍ഷപ്പുലരി വരെ കാത്തുനില്‍ക്കാതെ മിക്കവരും മടങ്ങിപ്പോകാന്‍ ഇത് കാരണമായി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :