സ്ത്രീകളായാല്‍ പന്ത്രണ്ടു കുട്ടികളെയെങ്കിലും പ്രസവിക്കണം!

ഇംഫാല്‍:| WEBDUNIA|
PRO
“സ്ത്രീകളായാല്‍ പന്ത്രണ്ടു കുട്ടികളെയെങ്കിലും പ്രസവിക്കണം“ മണിപ്പൂരിലെ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായ മീരാ ഭായി അക്കോയിജായുടെയാണ് വിവാദമായ ഈ പ്രഖ്യാപനം. ഗോത്രവര്‍ഗമല്ലാത്ത മീറ്റേയിസ് വിഭാഗത്തില്‍പ്പെട്ട സ്ത്രീകളോടായിരുന്നു മന്ത്രിയുടെ ഉപദേശം.

മീറ്റേയിസ് വിഭാഗത്തിന് വംശനാശം സംഭവിക്കാതിരിക്കാനാണ് ഇത്തരത്തിലുള്ള പ്രഖ്യാപനമെന്നാണ് മന്ത്രിയുടെ വിശദീകരണം. കുംടുംബത്തിന്റെ പ്രാരാബ്ധങ്ങള്‍ മൂലം ഒന്നോ രണ്ടോ കുട്ടികള്‍ മതിയെന്ന് ഈ വിഭാഗത്തില്‍ പെട്ടവര്‍ ചിന്തിക്കുന്നുണ്ടെന്നും എന്നാല്‍ ഇത് ഈ വിഭാഗത്തിന്റെ തന്നെ വംശനാശത്തിലേക്ക് നയിക്കുമെന്നും മന്ത്രി പറയുന്നു.

ചുരുങ്ങിയത് പന്ത്രണ്ട് കുട്ടികളെയെങ്കിലും പ്രസവിക്കണം. കുടുംബാസൂത്രണം ഇവിടെ ബാധകമല്ല. മീറ്റേയിസ് വിഭാഗത്തില്‍ ആണ്‍കുട്ടികള്‍ പൊതുവെ കുറവാണെന്നും ഈ കുറവ് നികത്തേണ്ടതുണ്ടെന്നുമാണ് മന്ത്രിയുടെ വാദം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :