സോണിയയ്ക്കെതിരെ റായ്‌ബറേലിയില്‍ മത്സരിക്കാനില്ലെന്ന് ഉമാ ഭാരതി

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ റായ്‌ബറേലിയില്‍ ഉമാ ഭാരതിയെ മത്സരിപ്പിക്കാനുള്ള ബിജെപിയുടെ നീക്കത്തിന് തിരിച്ചടി. റായ്‌ബറേലിയില്‍ മത്സരിക്കാനില്ലെന്ന് ഉമാ ഭാരതി അറിയിച്ചതായി പിടി‌ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

മധ്യപ്രദേശിലെ ഝാന്‍സി വിടാന്‍ ആഗ്രഹം ഇല്ലെന്നും ആ മണ്ഡലത്തില്‍ തന്നെ മത്സരിക്കണമെന്നാണ് ആഗ്രഹം എന്നും അവര്‍ വ്യക്തമാക്കി.

ഉമ ഭാരതിയെ സോണിയയ്ക്കെതിരെ ഇറക്കാന്‍ ബിജെപി ഗൌരവമായി ആലോചിക്കുന്നുണ്ട് എന്നാണ് വിവരം. ഉമാഭാരതിയെ റായ്ബറേലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ താനും തന്റെ അനുയായികളും അവര്‍ക്കു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് യോഗഗുരു ബാബാ രാംദേവ് വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :