ഇടുക്കിയില്‍ കോണ്‍ഗ്രസ്- കേരളകോണ്‍ഗ്രസ് തര്‍ക്കത്തിന്റെ രൂക്ഷതകൂട്ടി ഫ്ലക്സ് യുദ്ധം

തൊടുപുഴ| WEBDUNIA|
PRO
ഇടുക്കിയില്‍ പാര്‍ലമെന്റ് സീറ്റ് സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ വരുന്നതിനുമുമ്പ് ഇരുപാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കം രൂക്ഷമാക്കി ഫ്ലക്സ് യുദ്ധവുമെന്ന് റിപ്പോര്‍ട്ട്.

കെ ഫ്രാന്‍സിസ് ജോര്‍ജ് എക്സ് എംപിയുടെ ഫോട്ടോപതിച്ച ഫ്ളക്സ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിനെതിരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പലരും അതൃപ്തി അറിയിച്ച് രംഗത്തെത്തിയത്.

പ്രഖ്യാപനങ്ങളൊന്നും തന്നെ ഉണ്ടായില്ലെങ്കിലും ഫ്രാന്‍സിസ് ജോര്‍ജ് മണ്ഡലത്തില്‍ സജീവസാന്നിധ്യമായുണ്ട്. പല ഭാഗങ്ങളിലും സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സ് ബോര്‍ഡുകളില്‍ിന്നു കെ ഫ്രാന്‍സീസ് ജോര്‍ജിന്റെ ചിത്രം കീറിക്കളഞ്ഞതായി ആക്ഷേപമുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇടുക്കി താലൂക്ക് ഉദ്ഘാടവുമായി ബന്ധപ്പെട്ട് ചടങ്ങിത്തിനെത്തിയ റോഷി അഗസ്റ്റിന്‍ എംഎല്‍എയെ യൂത്ത് കോണ്‍ഗ്രസുകാര്‍ തടഞ്ഞ സംഭവവും ഉണ്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :