സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് സൈബര്‍ കള്ളന്‍‌മാര്‍ 20 ലക്ഷം തട്ടി!

പൂനെ| WEBDUNIA|
PRO
PRO
തീക്കട്ടയില്‍ ഉറുമ്പ് അരിക്കുമോ? സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് സൈബര്‍ കള്ളന്‍‌മാര്‍ തട്ടിയത് 20 ലക്ഷം രൂപ. ദേശീയ സുരക്ഷാ ഉപദേശക ബോര്‍ഡിലെ സൈബര്‍ സുരക്ഷാ അംഗമായ സഞ്ജയ് ഗോവിന്ദ് ഗണ്ഡെയുടെ ബാങ്ക് അക്കൌണ്ടില്‍ നിന്നാണ് സൈബര്‍ കള്ളന്‍‌മാര്‍ പണം തട്ടിയത്

ഗണ്ഡെയുടെ ഐസിഐസിഐ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 19 ലക്ഷത്തിലേറെ രൂപയാണ് സൈബര്‍ കള്ളന്‍‌മാര്‍ തട്ടിയെടുത്തത്. അനധികൃതമായി അക്കൗണ്ടില്‍ കടന്നാല്‍ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനങ്ങള്‍ ഉള്‍പ്പടെ തകരാറിലാക്കിയിട്ടായിരുന്നു തട്ടിപ്പ് നടത്തിയത്തെന്ന് ഐസിഐസിഐ ബാങ്ക് അധികൃതര്‍ പറയുന്നത്.

ബാങ്ക് അക്കൗണ്ടില്‍ നിന്ന് അസാധാരണമായി വന്‍ തുക പിന്‍വലിച്ചതിനെപ്പറ്റി ബാങ്ക് അധികൃതര്‍ ഗണ്ഡെയോട് അന്വേഷിച്ചപ്പോഴാണ് അക്കൗണ്ടില്‍ സൈബര്‍ മോഷണം നടന്നുവെന്ന് അറിയുന്നത്. ഗണ്ഡെയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :