മോഡിയെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കണമെന്ന് അരുണ്‍ ജെയ്‌റ്റ്ലി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
നരേന്ദ്ര മോഡിയെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കണമെന്ന് അരുണ്‍ ജെയ്‌റ്റ്ലി. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലി തര്‍ക്കമുണ്ടാകുന്നത് വരുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമാകുമെന്ന് ബിജെപി നേതാവ് അരുണ്‍ ജെയ്‌റ്റ്ലി പറഞ്ഞു.

ബിജെപിയുടെ ലീഗല്‍ ആന്‍ഡ് ലെജിസ്‌ലേറ്റീവ് സെല്ലില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്ര മോഡിയെ പ്രഖ്യാപിക്കണമെന്നും അരുണ്‍ ജെയ്റ്റ്‌ലി ആവശ്യപ്പെട്ടു.

കഴിവുറ്റ നേതൃത്വം ഇല്ലാത്തതാണ് യുപിഎയുടെ പ്രധാന പ്രശ്‌നം. യുപിഎയ്ക്ക് നേതൃത്വം ഇല്ലാത്തതിനാലാണ് ആളുകള്‍ ബിജെപിയിലേക്ക് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എത്രയും പെട്ടെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത് പാര്‍ട്ടിക്ക് അത്രയും നല്ലതാണെന്നും ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :