സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി| JOYS JOY| Last Modified തിങ്കള്‍, 25 മെയ് 2015 (14:43 IST)
പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. രാജ്യത്താകെ പത്തുലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. 82 ശതമാനമാണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.72 ശതമാനം കുറവാണ് വിജയമെന്ന് സി ബി എസ് ഇ പറഞ്ഞു.

ഇത്തവണ, തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം. 95.41 ശതമാനമാണ് ഇവിടുത്തെ വിജയം. തിരുവനന്തപുരം സ്വദേശിയും ന്യൂഡല്‍ഹി
സാകേത് ന്യൂഗ്രീന്‍ ഫീല്‍ഡ് സ്കൂളിലെ വിദ്യാര്‍ഥിനിയുമായ എം ഗായത്രി 496 മാര്‍ക്കോടെ ഒന്നാംസ്ഥാനം നേടി.

നോയിഡ അമിറ്റി ഇന്‍്റര്‍നാഷണല്‍ സ്കൂളിലെ മൈഥിലി മിശ്ര 495 മാര്‍ക്ക് നേടി രണ്ടാം സ്ഥാനത്തെത്തി. പരീക്ഷാഫലം www.results.nic.in, www.cbseresults.nic.in, www.cbse.nic.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :