ടോള്‍പ്ലാസകളില്‍ അടി കൂടണ്ട; സ്വകാര്യ വാഹനങ്ങള്‍ക്ക് ടോളില്‍ നിന്ന് ഒഴിവ്

ന്യൂഡല്‍ഹി| JOYS JOY| Last Modified വ്യാഴം, 21 മെയ് 2015 (13:11 IST)
ടോള്‍ പ്ലാസകളില്‍ ടോള്‍ നല്കുന്നതില്‍ നിന്ന് സ്വകാര്യവാഹനങ്ങള്‍ക്ക് ഒഴിവ്. അതത് ജില്ലകളിലെ ഹൈവേകളില്‍ ടോള്‍ നല്‍കുന്നതില്‍ നിന്ന് ആയിരിക്കും സ്വകാര്യ വാഹനങ്ങള്‍ക്ക് ഒഴിവ് ലഭിക്കുക. ഇതു സംബന്ധിച്ച നിര്‍ദ്ദേശം കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.

കൂടാതെ, ടോള്‍ പ്ലാസകള്‍ക്ക് പകരം ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ച് പണം പിരിക്കുന്ന സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും മന്ത്രാലയം ആലോചിക്കുന്നുണ്ട്. ഇതുവഴി 88,000 കോടി രൂപ ലാഭിക്കാന്‍ കഴിയുമെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും കൊല്‍ക്കത്ത ഐ ഐ എമ്മും നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.

അതേസമയം, സ്വകാര്യ വാഹനങ്ങളെ ടോളില്‍ നിന്ന് ഒഴിവാക്കുന്നത് വാണിജ്യ വാഹനങ്ങളുടെ ടോള്‍നിരക്ക് വര്‍ധനയ്ക്ക് കാരണമായേക്കുമെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഗതാഗതമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം മൊത്തം ടോള്‍ വരുമാനത്തില്‍ 14 ശതമാനം മാത്രമാണ് സ്വകാര്യ വാഹനങ്ങളില്‍ നിന്ന് ലഭിക്കുന്നത്.

2013ല്‍ ആകെ 11, 400
ലഭിച്ചതില്‍
ലഭിച്ചതില്‍ സ്വകാര്യവാഹനങ്ങളുടെ വിഹിതം 1,600 കോടി രൂപ മാത്രമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :