സിഖ് തീവ്രവാദികളുടെ സഹായത്തോടെ ഐ എസ് ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്

സിഖ് തീവ്രവാദി സംഘടനകളുടെ സഹകരണത്തോടെ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ഇസ്ലാമിക് സ്‌റ്റേറ്റ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയാണ് പ്രധാനമായും ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ ലക്ഷ്യം. കാനഡയില്‍ നിന്നുള്ള സിഖ് തീവ്രവാദ സംഘടനയുമായി ചേര്‍

ന്യൂഡല്‍ഹി, ഐ എസ്, സിഖ്, ഡല്‍ഹി Newdelhi, IS, Sikh, Delhi
ന്യൂഡല്‍ഹി| rahul balan| Last Modified തിങ്കള്‍, 11 ഏപ്രില്‍ 2016 (20:43 IST)
സിഖ് തീവ്രവാദി സംഘടനകളുടെ സഹകരണത്തോടെ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ഇസ്ലാമിക് സ്‌റ്റേറ്റ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയാണ് പ്രധാനമായും ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ ലക്ഷ്യം. കാനഡയില്‍ നിന്നുള്ള സിഖ് തീവ്രവാദ സംഘടനയുമായി ചേര്‍ന്ന് ആക്രമണം നടത്താനാണ് പദ്ധതി.

സിഖ് വനിതാ തീവ്രവാദിയുടെ ടെലിഫോണ്‍ സംഭാഷണം ചോര്‍ത്തിയതില്‍ നിന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ആക്രമണ പദ്ധതിയെക്കുറിച്ച് വിവരം ലഭിച്ചത്. തീവ്രവാദികളുടെ പ്രധാന ലക്ഷ്യം ഡല്‍ഹിയാണെന്നാണ് സംഭാഷണത്തില്‍ നിന്ന് വ്യക്തമാകുന്നത്.

മാലിദ്വീപിലും ബംഗ്ലാദേശിലും ഐ എസിന്റെ സ്വാധീനവും പ്രവര്‍ത്തനവും വര്‍ധിച്ച സാഹചര്യത്തില്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ അതീവ ഗൗരവത്തോടെയാണ് കേന്ദ്രം കാണുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :