സഹപ്രവര്‍ത്തകരെ ജവാന്‍ വെടിവെച്ചു കൊന്നു

ജമ്മു കാശ്മീര്‍: | WEBDUNIA| Last Modified ചൊവ്വ, 21 മെയ് 2013 (19:03 IST)
PRO
PRO
കാശ്മീരിലെ സശസ്ത്ര സീമാ ബെല്‍ ജവാന്‍ സര്‍വീസ്‌ റിവോള്‍വര്‍ ഉപയോഗിച്ച്‌ നാലു സഹപ്രവര്‍ത്തകരെ വെടിവെച്ചു. വെടിയേറ്റ് രണ്ടു പേര്‍ മരിച്ചു. രണ്ടുപേര്‍ പരിക്കേറ്റു ചികിത്സയിലാണ്‌.

ജമ്മു കാശ്മീരിലെ കിഷ്ഠ്വാറില്‍ സൈനിക ക്യാമ്പിലാണ് ഭടനായ വിജയ്‌കുമാറാണ് വെടി ഉതിര്‍ത്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം‌.പോലീസ്‌ ഇയാളെ അറസ്റ്റ്‌ ചെയ്തു.

കൊല്ലപ്പെട്ട നരീന്ദര്‍ സിംഗിനെയും‌, വീര്‍ സിംഗിനെയും ആദ്യം കിഷ്ഠ്വാര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടുപേരും ഉത്തരാഖണ്ഡ്‌ സ്വദേശികളാണ്. രവീന്ദര്‍ നാഥ്‌, ഹബീബ്‌ ഉള്‍ ഇസ്ലാം എന്നീ ജവാന്‍മാര്‍ക്കാണ്‌ പരിക്കേറ്റത്‌. വിജയ്‌ കുമാറിനെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ ഹബീബിന്‌ വെടിയേറ്റത്‌.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :