ജവാന്റെ ഇരുകണ്ണുകളും ചൂഴ്ന്നെടുത്തു

ശ്രീനഗര്‍| WEBDUNIA|
PRO
PRO
ജമ്മുവില്‍ ആര്‍മി ജവാനെ ഇരുകണ്ണുകളും ചൂഴ്ന്നെടുത്ത നിലയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി. ജമ്മു-പൂഞ്ച് ഹൈവേയില്‍ അഖ്നൂറിന് സമീപമാണ് ഇയാളെ കണ്ടെത്തിയത്. രജൌരി ജില്ലയില്‍ നിന്നുള്ള രാകേഷ് ദത്തിനെയാണ് ഗുരുതരമായി പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്. 11 രാഷ്ട്രീയ് റൈഫിള്‍സ് ജവാന്‍ ആണ് ഇദ്ദേഹം.

വഴിയാത്രക്കാര്‍ അറിയിച്ചത് അനുസരിച്ച് പൊലീസ് എത്തിയാണ് ജവാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എട്ടു ദിവസം മുമ്പ് ഒരു സംഘം തന്നെ തട്ടിക്കൊണ്ടുപോയ കണ്ണുകള്‍ ചൂഴ്ന്നടുക്കുകയായിരുന്നു എന്ന് ജവാന്‍ പറഞ്ഞു. എന്നാല്‍ ഇയാളോട് വിശദമായി കാര്യങ്ങള്‍ ചോദിച്ചറിയാനായിട്ടില്ല.
സംഭവത്തില്‍ ഭീകരവാദികള്‍ക്ക് പങ്കില്ലെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :