സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം; രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ബി ജെ പി എം പിമാര്‍

സവര്‍ക്കര്‍, രാഹുല്‍ ഗാന്ധി, ബി ജെ പി, കിരിത് സോമയ്യ savarkkar, rahul gandhi, bjp, kirith somayya
ന്യുഡല്‍ഹി| rahul balan| Last Updated: വെള്ളി, 4 മാര്‍ച്ച് 2016 (20:54 IST)
സവര്‍ക്കര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ പതിനൊന്ന് ബി ജെ പി എം പിമാര്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി. സവര്‍ക്കെറെ അപമാനിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു‍.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള മറുപടി ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി സവര്‍ക്കറെ അപമാനിച്ചുവെന്നാണ് ബി ജെ പി എം പിമാരുടെ ആരോപണം.

തന്റെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി സ്വാതന്ത്ര്യ സമര സേനാനിയും ദേശീയ നായകനുമായ സവര്‍ക്കറെ അപമാനിച്ച രാഹുല്‍ ഗാന്ധിക്കെതിരെ നടപടി വേണമെന്നാണ് ബി ജെ പി നേതാക്കളുടെ ആവശ്യം.


നോര്‍ത്ത് ഈസ്റ്റ് മുംബൈയില്‍ നിന്നുള്ള ബി ജെ പി എം പി കിരിത് സോമയ്യയുടെ നേതൃത്വത്തിലാണ് എം പിമാര്‍ പരാതി നല്‍കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :