സല്‍പേരിന്‌ കോട്ടം തട്ടുമെന്ന് ചൂണ്ടിക്കാട്ടി; പീഡനത്തിനിരയായ വിദ്യാര്‍ഥിനി ക്ലാസില്‍ വരേണ്ടെന്ന് അധികൃതര്‍

പീഡനത്തിനിരയായ വിദ്യാര്‍ഥിനി ക്ലാസില്‍ വരേണ്ടെന്ന് അധികൃതര്‍

ന്യൂഡല്‍ഹി| AISWARYA| Last Modified വെള്ളി, 28 ഏപ്രില്‍ 2017 (14:35 IST)
പീഡനത്തിനിരയായ പത്താ ക്ലാസ് വിദ്യാര്‍ത്ഥിനിയോട് ഇനി ക്ലാസില്‍ വരേണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചതായി പരാതി. ഡല്‍ഹിയിലെ ഒരു പ്രധാന സ്വകര്യ സ്‌കൂളിലാണ് ഇത്തരത്തില്‍ സല്‍പേരിന്‌ കോട്ടം തട്ടുമെന്ന് ചൂണ്ടിക്കാട്ടി പീഡനത്തിനിരയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയോട് ക്ലാസില്‍ വരേണ്ടെന്ന് പറഞ്ഞത്.

തട്ടിക്കൊണ്ട് പോയി വാഹനത്തില്‍ നിന്ന് പീഡിപ്പിച്ചതിന് ശേഷം വിദ്യാര്‍ഥിനിയെ അക്രമികള്‍ പുറത്തേക്കെറിയുകയായിരുന്നു. എന്നാല്‍ സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം സ്‌കൂളില്‍ തിരിച്ചെത്തിയെങ്കിലും മറ്റ് കുട്ടികള്‍ തന്റെ അടുത്ത് ഇരിക്കുന്നത് അദ്ധ്യാപകര്‍ വിലക്കിയിരുന്നു. തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നതായും കുട്ടി പറഞ്ഞു.

ക്ലാസില്‍ വരാതിരുന്നാല്‍ പത്താം ക്ലാസ് പരീക്ഷയില്‍ വിജയിപ്പിക്കാം. കുടാതെ അടുത്ത അധ്യയന വര്‍ഷം മറ്റൊരു സ്‌കൂളില്‍ ചേര്‍ന്നുകൊള്ളാനുമാണ് രക്ഷിതാക്കളോട് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞതായി രക്ഷിതാക്കള്‍ പറയുന്നു. തുടന്ന് പരാതി നല്‍കുകയും വനിതാ കമ്മിഷന്‍ തെളിവെടുപ്പ് നടത്തുകയും വിദ്യാഭ്യാസ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :