മനുഷ്യക്കടത്ത്; പ്രതി പട്ടികയില്‍ ബോളിവുഡ് ക്യാമറാമാന്‍

ഇന്ത്യയില്‍ നിന്ന് പാരീസിലേക്ക് കുട്ടികളെ കടത്ത്; മുന്ന് വര്‍ഷം കൊണ്ട് കടത്തിയത് നൂറിലധികം കുട്ടികളെ

AISWARYA| Last Updated: വ്യാഴം, 27 ഏപ്രില്‍ 2017 (14:41 IST)
കൗമാരക്കാരായ കുട്ടികളെ വിദേശത്തേക്ക് കടത്തുന്ന സംഘം അറസ്റ്റിലായി. മുബൈ ക്രൈംബ്രാഞ്ചാണ് ഇവരെ പിടികുടിയത്. കൗമാരക്കാരായ കുട്ടികളെ ഇവര്‍ പാരിസിലേക്ക് കടത്തുകയും കഴിഞ്ഞ മുന്ന് വര്‍ഷം കൊണ്ട് നൂറിലേറെ കുട്ടികളെ ഇവര്‍ പാരിസിലേക്ക് കടത്തിയിട്ടുണ്ടെന്നും വിവരം. ജോലിയും വിദ്യാഭ്യാസവും വാഗ്ദാനം ചെയ്താണ് ഇവര്‍ കുട്ടികളെ കടത്തുന്നത്.

ബോളിവുഡ് ക്യാമറാമാനായ ആരിഫ് അദ്ദേഹത്തിന്റെ അസിസ്റ്റന്റ് രാജേഷ് പവാര്‍ കുടാതെ കുട്ടികളെ കടത്താന്‍ സഹായിക്കുന്ന സുനില്‍ നന്ദ്വാനി, നര്‍സെയ്യ മുഞ്ചാലി തുടങ്ങിയവരാണ് കുട്ടികളെ കടത്തുന്നതിലെ പ്രധാന കണ്ണികള്‍. നാല് കുട്ടികളുമായി വ്യാജ രേഖയുണ്ടാക്കി പാരിസിലേക്ക് പോകാന്‍ തുടങ്ങിയപ്പോഴാണ് ഈ കുട്ടികടത്ത് സംഘത്തെ പറ്റിയുള്ള വിവരം പൊലീസിന് കിട്ടുന്നത്. ഏപ്രില്‍ 20 ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് നടന്നത്. സഭവത്തില്‍ സുനില്‍ നന്ദ്വാനി, നര്‍സെയ്യ മുഞ്ചാലി തുടങ്ങിയവരെ പൊലീസ് പിടികൂടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :