കര്‍ണാടക സര്‍ക്കാര്‍ സംഘടിപ്പിച്ച കലാമേളയ്ക്കിടെ വിദേശ ടൂറിസ്റ്റുകള്‍ പരസ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതായി റിപ്പോര്‍ട്ട്. കര്‍ണാടകയിലെ സെന്റ് മേരീസ് ദ്വീപില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയാണ് വിവാദമായിരിക്കുന്നത്.
എം എല്‍ എമാര്‍ നിയമസഭയിലിരുന്ന് അശ്ലീലചിത്രം കണ്ടത് വിവാദമായതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ണാടക സര്‍ക്കാരിന് പുതിയ സംഭവം കനത്ത തിരിച്ചടിയായിരിക്കുകയാണ്.
സെന്റ് മേരീസ് ദ്വീപില്‍ തീരദേശ ടൂറിസം പ്രമോഷനുവേണ്ടി സംസ്ഥാന ടൂറിസം വികസന കോര്പറേഷന് സംഘടിപ്പിച്ച ‘സ്പ്രിംഗ് സൂക്ക് ഐലന്‍ഡ് ഫെസ്റ്റിവല്‍ 2012’ ആണ് വിവാദമായിരിക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നടന്ന ഈ കലാമേളയ്ക്കിടെ വിദേശ ടൂറിസ്റ്റുകള്‍ പരസ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
കര്‍ണാടകയിലെ പ്രമുഖ ടി വി ചാനലുകള്‍ ഇതിന്റെ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തു. മദ്യവും മറ്റ് ലഹരി വസ്തുക്കളും യഥേഷ്ടം ഒഴുകിയ പരിപാടിയില്‍ പരസ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന രംഗങ്ങളും പുറത്തുവന്നിരിക്കുകയാണ്. കര്‍ണാടക മുഖ്യമന്ത്രി സദാനന്ദഗൗഡ ഇക്കാര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.