മരിച്ച മകളുടെ ഫോട്ടോ ഉപയോഗിച്ച് പെണ്‍‌വാണിഭം

ബാംഗ്ലൂര്‍| WEBDUNIA| Last Modified തിങ്കള്‍, 30 ജനുവരി 2012 (17:19 IST)
ബാംഗ്ലൂരില്‍ പൊലീസ് വലയിലായ പെണ്‍‌വാണിഭസംഘത്തിലെ ഭാര്യാഭര്‍ത്താക്കന്മാര്‍ ഇടപാടുകാരെ വലയിലാക്കുന്നത് മരിച്ചുപോയ മകളുടെ ചിത്രം ഉപയോഗിച്ച്. പത്ത് വര്‍ഷം മുമ്പ് മരിച്ച, സീരിയല്‍ താരമായ മകളുടെ ചിത്രമാണ് ഇവര്‍ ഉപയോഗിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. നാലംഗപെണ്‍വാണിഭസംഘം ശനിയാഴ്ചയാണ് ബാംഗ്ലൂരില്‍ അറസ്റ്റിലായത്. ഇതില്‍ രണ്ട് സീരിയല്‍ നടിമാരും ഉള്‍പ്പെടും.

കൃഷ്ണമൂര്‍ത്തി, ഭാര്യ സരോജ എന്നിവരാണ് പെണ്‍‌വാണിഭകേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍. ഇവരുടെ മകള്‍ സ്പര്‍ശ 2002-ല്‍ ആണ് മരിച്ചത്. ചെന്നൈയില്‍ ഉണ്ടായ കാര്‍ അപകടത്തില്‍ ആയിരുന്നു മരണം. ചില കന്നഡ സീരിയലുകളില്‍ ഈ കുട്ടി അഭിനയിച്ചിട്ടുണ്ട്.

ചിത്രത്തിലെ പെണ്‍കുട്ടിയെ ഏര്‍പ്പാടാക്കി തരാമെന്നാണ് ഇവരുടെ വാഗ്ദാ‍നം. ഈ പേരില്‍ കൂടുതല്‍ പണവും തട്ടും. എന്നാല്‍ ഇടപാടുകാര്‍ എത്തുമ്പോള്‍ പെണ്‍കുട്ടി സ്ഥലത്തില്ലെന്ന് പറഞ്ഞ് ഒഴിയും. തുടര്‍ന്ന് മറ്റ് പെണ്‍കുട്ടികളെ ഇടപാടുകാര്‍ക്ക് നല്‍കുകയും ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :