സജ്ജന്‍കുമാറിനെ കാണാനില്ലെന്ന് പരാതി

ന്യൂഡല്‍ഹി| WEBDUNIA|
മുന്‍ കോണ്‍ഗ്രസ് എം‌പി സജ്ജന്‍കുമാറിനെ കാണാനില്ലെന്ന് അദ്ദേഹത്തിന്റെ സുരക്ഷാ ഓഫീസര്‍ പരാതി നല്‍കി. പരാതി നല്‍കിയ രാം നിരോഹ എന്ന സുരക്ഷാ ഓഫീസറെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

സിഖ്-വിരുദ്ധ കലാപ കേസില്‍ സജ്ജന്‍കുമാറിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കെയാണ് അദ്ദേഹത്തെ കാണാതായി എന്ന് ഫെബ്രുവരി 19 ന് രാം നിരോഹ പരാതി നല്‍കിയത്. സജ്ജന്‍കുമാറിന് ‘സെഡ് പ്ലസ്’ വിഭാഗത്തിലുള്ള സുരക്ഷയായിരുന്നു നല്‍കി വന്നത്. എപ്പോഴും സജ്ജന്‍കുമാറിനെ പിന്തുടരേണ്ട ആളാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ട സുരക്ഷാ ഓഫീസര്‍.

അറസ്റ്റ് ഒഴിവാക്കാനായി സജ്ജന്‍കുമാര്‍ മാറി നില്‍ക്കുകയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. സുരക്ഷാ ഓഫീസറുടെ പരാതിയിലുള്ള വിശ്വാസ്യതയെ കുറിച്ച് അന്വേഷിക്കാനാണ് സസ്പെന്‍ഷന്‍.

ഇതിനിടെ. സജ്ജന്‍കുമാറിന്റെ വസതിയില്‍ നാല് തവണ തെരച്ചില്‍ നടത്തി എന്നും അദ്ദേഹത്തെ കണ്ടെത്താനായില്ല എന്നും ഫെബ്രുവരി 23 ന് സിബിഐ കോടതിയെ അറിയിച്ചു. കേസിലെ 12 കുറ്റാരോപിതരില്‍ ഒരാളെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :