ശ്രീശാന്ത് അച്‌ഛനായി; ഏറ്റവും സുന്ദരമായ നിമിഷമെന്ന് ശ്രീയുടെ ട്വീറ്റ്

കൊച്ചി| JOYS JOY| Last Modified ഞായര്‍, 10 മെയ് 2015 (11:33 IST)
മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് പെണ്‍കുഞ്ഞ് പിറന്നു. സോഷ്യല്‍ മീഡിയ വഴിയാണ് ശ്രീ ഇക്കാര്യം അറിയിച്ചത്. ഭാര്യ ബുവനേശ്വരി കുമാരിയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ശ്രീശാന്ത് പറഞ്ഞു.

പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരമായ അനുഭവം എന്ന വാചകത്തോടെയാണ് താന്‍ അച്ഛനായ വാര്‍ത്ത ശ്രീശാന്ത് പുറത്തുവിട്ടത്. തനിക്കായി പ്രാര്‍ത്ഥിക്കുകയും തന്നെ പിന്തുണക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിക്കാനും ശ്രീശാന്ത് മറന്നില്ല.

ഐ പി എല്‍ കോഴ വിവാദത്തില്‍ പെട്ട ശ്രീശാന്തിന് നിലവില്‍ ബി സി സി ഐ വിലക്കുണ്ട്. ശ്രീശാന്തിന്റെ കേസിലെ വിധി ഈ മാസം 23ന് പാട്യാല കോടതി പുറപ്പെടുവിക്കും. കുഞ്ഞുമകള്‍ ശ്രീശാന്തിന് ഭാഗ്യം എത്തിക്കും എന്ന പ്രതീക്ഷയിലാണ് ശ്രീയുടെ സുഹൃത്തുക്കളും വീട്ടുകാരും.

2013 ഡിസംബര്‍ 12-നായിരുന്നു ശ്രീശാന്ത് ജയ്പൂര്‍ രാജകുടുംബാംഗമായ ഭുവനേശ്വരി കുമാരിയെ വിവാഹം ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :