ഷഹിദ് അഫ്രീദി ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായും വിരമിക്കുമെന്നു

Last Updated: വെള്ളി, 1 മെയ് 2015 (12:14 IST)
പാകിസ്ഥാന്റെ സൂപ്പര്‍ താരം റൌണ്ടര്‍ ഷഹിദ് അഫ്രീദി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും പൂര്‍ണ്ണമായി വിരമിക്കുന്നു. അടുത്ത അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനു ശേഷമായിരിക്കും അഫ്രീദി വിരമിക്കുക. കഴിഞ്ഞ ലോകകപ്പോടെ അഫ്രീദി ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു.

2010ല്‍ തന്നെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും അഫ്രീദി വിരമിച്ചിരുന്നു. വിരമിക്കുമെങ്കിലും
കൌണ്ടി മത്സരങ്ങളിലും ട്വന്റി 20 ലീഗ് മത്സരങ്ങളിലും പങ്കെടുക്കുമെന്നാണ് അഫ്രീദി അറിയിച്ചിട്ടുണ്ട്. പാകിസ്ഥാന് വേണ്ടി
398
രാജ്യാന്തര ഏകദിന മത്സരങ്ങളില്‍ പാഡണിഞ്ഞിട്ടുള്ള അഫ്രീദി 8,064 റണ്‍സ് നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലും പാകിസ്ഥാന്റെ അഫ്രീദി നായകനായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :