വൈദ്യുതി ബില്‍ അടയ്ക്കാന്‍ ടിവി വിറ്റു!

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
ഡല്‍ഹിയിലെ ഉയര്‍ന്ന വൈദ്യുതി ബില്‍ ഗാര്‍ഹിക ഉപഭോക്താക്കളില്‍ സൃഷ്ടിച്ച പ്രശ്നങ്ങള്‍ ചില്ലറയല്ല. ബില്‍ അടയ്ക്കാന്‍ സാധിക്കാതെ പലരും നട്ടം തിരിഞ്ഞു. ബില്‍ അടയ്ക്കാത്തവരുടെ വീടുകളിലെ വൈദ്യുതി ബന്ധം ബോര്‍ഡ് വിച്ഛേദിച്ചപ്പോള്‍ ഇന്ത്യാ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ പ്രവര്‍ത്തകന്‍ അരവിന്ദ് കെജ്‌രിവാള്‍ ഇടപെട്ട് അവ പുനഃസ്ഥാപിച്ചിരുന്നു. ഡല്‍ഹി വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ ഓഫിസിന് മുന്നില്‍ വൈദ്യുതി ബില്‍ കത്തിച്ചാണ് കെജ്‌രിവാളും കൂട്ടരും പ്രതിഷേധിച്ചത്.

റോഷന്‍ ശര്‍മ എന്നയാലുടെ വീട്ടിലെ വൈദ്യുതി ബന്ധവും കെജ്‌രിവാള്‍ ഇടപെട്ട് പുനഃസ്ഥാപിച്ചിരുന്നു. ഒടുവില്‍ റോഷന്‍ നിയമം പാലിക്കാന്‍ തീരുമാനിച്ചു. 4500 രൂപആയിരുന്നു അദ്ദേഹത്തിന് അടയ്ക്കേണ്ടിയിരുന്നത്. ഇതിനായി അദ്ദേഹം വീട്ടിലെ ടി വി വിറ്റു.

കെജ്‌രിവാള്‍ ഇടപെട്ട് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച വീട്ടുകാര്‍ക്കെതിരെ എഫ് ഐ ആര്‍ ഫയല്‍ ചെയ്തിരുന്നു. ഇതെ തുടര്‍ന്നാണ് റോഷന്‍ ടി വി വിറ്റ് ബില്‍ അടയ്ക്കാന്‍ നിര്‍ബന്ധിതനായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :